ജയിലർ 2ലെ രണ്ടാമത്തെ ​ഗാനം റിലീസ് ചെയ്തു.

രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജയിലർ 2ലെ രണ്ടാമത്തെ ​ഗാനം റിലീസ് ചെയ്തു. ഒൺ സൺ ഒൺ മൂൺ എന്ന് പേര് നൽകിയിരിക്കുന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് അനിരുന്ധ് രവിചന്ദർ ആണ്. ഹൈസെൻബർഗ്, സൂപ്പർ സുബു എന്നിവർ ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറിനൊപ്പം എം എസ് കൃഷ്ണയും ചേർന്നാണ് ആലാപനം. രജനികാന്തിന്റെ മാസ് പരിവേഷങ്ങളുടെ ലുങ്കുകളും ​ലിറിക് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സിനിമാസ്വാദകര്‍ ഒന്നടങ്കം കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. ആദ്യഭാഗത്തിന്‍റെ വന്‍വിജയം തന്നെയാണ് അതിന് കാരണം. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 15ന് തിയറ്ററുകളില്‍ എത്തും. ജയിലർ ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് രജനി ആരാധകർ. ചിത്രത്തിന്‍റെ കേരള- കന്നഡ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്.

മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി, ഹൃതിക് റോഷൻ, വിനായകൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ 'അല്ല ബോലലോ' എന്ന ഗാനം ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ഷംന കാസിമിന്റെ ഗംഭീര നൃത്തച്ചുവടുകളായിരുന്നു ഗാനത്തിന്റെ ഹൈലൈറ്റ്. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലായാണ് പാട്ട് ട്രെൻഡിങ് ആയി മാറിയത്.

One Sun One Moon - Lyric Video | Jailer 2 | Superstar Rajinikanth | Sun Pictures | Nelson | Anirudh

അതേസമയം മുത്തുവേൽ പാണ്ഡ്യനായി ഗംഭീര പ്രകടനം നടത്തിയ രജിനിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു സിനിമയിലേത്. തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിം​ഗ് വരാന്‍ സാധ്യതയുള്ള അപ്കമിം​ഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming