രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ.

ജനികാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മലയാളികളും ചിത്രത്തിനായി ഏറെ ആവേശത്തിലാണ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന ചിത്രത്തിലെ 'കാവാലയ്യാ' എന്ന ​ഗാനത്തിന് കിട്ടിയ സ്വീകാര്യത തന്നെ അതിന് തെളിവാണ്. ഇപ്പോഴിതാ തരം​ഗമായി കൊണ്ടിരിക്കുന്ന 'കാവാലയ്യ'യ്ക്ക് വെല്ലുവിളി ഉയർത്തി ചിത്രത്തിലെ മറ്റൊരു ​ഗാനം കൂടി റിലീസിന് ഒരുങ്ങുകയാണ്. 

'ഹുക്കും' എന്ന് പറഞ്ഞ് കൊണ്ടുള്ള ഒരു വീഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ ആണ് പുതിയ ​ഗാന വിവരം അറിയിച്ചിരിക്കുന്നത്. ജൂലൈ 17ന് ആകും ​ഗാനം റിലീസ് ചെയ്യുക. 'ഇത് ടൈ​ഗറിൻ കട്ടളൈ' എന്ന് കുറിച്ച് കൊണ്ടാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ് പുതിയ ​ഗാനത്തിന്റെ അപ്ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. 

അതേസമയം, 'കാവാലയ്യാ' ​ഗാനം സോഷ്യൽ മീഡിയയിൽ വൻ തരം​ഗമാണ്. തമന്ന നിറഞ്ഞാടിയ ഈ ​ഗാനത്തിലെ ഐക്കോണിക് സ്റ്റെപ്പിന് ചുവട് വച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഇതിനിടയിൽ ഈ ​ഗാനത്തിന് ‘വക്ക വക്ക’യുമായി ബന്ധമുണ്ടെന്ന് സോഷ്യൽ മീഡിയയില്‍ ചര്‍ച്ച നടക്കുന്നിരുന്നു. ഷക്കീറയുടെ ഗാനത്തിന്റെ രംഗങ്ങളും തമന്നയുടെ ഗാനരരംഗങ്ങളും ചേർത്തുവെച്ചുകൊണ്ടാണ് ട്രോളുകളിൽ താരതമ്യം ചെയ്യപ്പെട്ടത്.

രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. ചിത്രം ഓ​ഗസ്റ്റിൽ തിയറ്ററുകളിൽ എത്തും. 

മുഴുവന്‍ ശ്രദ്ധയും അവനില്‍; മകന്റെ വരവോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് മഷൂറ ബഷീർ

JAILER - Kaavaalaa Lyric Video | Superstar Rajinikanth | Sun Pictures | Anirudh | Nelson | Tamannaah