Asianet News MalayalamAsianet News Malayalam

മധു ബാലകൃഷ്ണന്‍റെ ആലാപനം; 'സംഭവസ്ഥലത്ത് നിന്നും' എന്ന ചിത്രത്തിലെ വീഡിയോ ഗാനം

നവാഗതനായ സിൻ്റോ ഡേവിഡ് സംവിധാനം

Sambavasthalathu Ninnum movie video song
Author
First Published Aug 21, 2024, 3:14 PM IST | Last Updated Aug 21, 2024, 3:14 PM IST

സിൻസീർ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിൻ്റോ ഡേവിഡ് സംവിധാനം ചെയ്യുന്ന സംഭവസ്ഥലത്ത് നിന്നും എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി. സരീഷ് പുളിഞ്ചേരിയുടെ വരികൾക്ക് അജയ് ജോസഫ് സംഗീതം നൽകി മധു ബാലകൃഷ്ണനും ചിത്ര അരുണും ചേർന്ന് ആലപിച്ച ഗാനമാണ് പനോരമ മ്യൂസിക്കിലൂടെ റിലീസായത്. താരാട്ട് പാട്ടുകളെ എന്നും നെഞ്ചിലേറ്റിയ മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് ഒരു അച്ഛൻ്റെ താരാട്ടുപാട്ട് എന്ന രീതിയിലാണ് "കുന്നിമണി കിങ്ങിണി മുത്തേ" എന്ന ഗാനം ഒരുക്കിട്ടുള്ളത്. മികച്ച പ്രതികരണമാണ് സംഗീതാസ്വാദകരില്‍ നിന്ന് ഗാനത്തിന് ലഭിക്കുന്നത്.

സിനിമയിലെ നായിക ഡയാന ഹമീദ്, ബാലതാരം മൃൺമയി എ മൃദുൽ, സരീഷ് പുളിഞ്ചേരി, ജെയിൻ മരിയ എന്നിവരാണ് ഗാനത്തിൽ അഭിനയിച്ചിട്ടുള്ളത്. ഇന്ത്യ സ്നേഹം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബിജോ തോമസ് തട്ടിൽ, ജോയ് കാഞ്ഞിരത്തിങ്കൽ ജോസ്, പീറ്റർ വർഗീസ്, ജോമോൻ ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് അർജുനൻ നിർവ്വഹിക്കുന്നു. സഞ്ജു എളവള്ളി, അഖിലേഷ് തയ്യൂർ എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം എഴുതുന്നു. സരീഷ് പുളിഞ്ചേരി, അഖിലേഷ് തയ്യൂർ, ജോമോൻ ജോസ് എന്നിവരുടെ വരികൾക്ക് ജിനു വിജയൻ, അജയ് ജോസഫ്, ഡെൻസിൽ എം വിൽസൻ, പീറ്റർ വർഗീസ് തുടങ്ങിയവർ സംഗീതം നൽകിയ നാല് ഗാനങ്ങൾ  മധു ബാലകൃഷ്ണൻ, ചിത്ര അരുൺ, സ്റ്റാർ സിംഗർ താരം അരവിന്ദ് നായർ, സരീഷ് പുളിഞ്ചേരി, പ്രമോദ് പടിയത്ത് എന്നിവർ ആലപിക്കുന്നു.

പ്രമോദ് പടിയത്ത്, സുധീർ കരമന, അജിത് കൂത്താട്ടുകുളം, ശിവജി ഗുരുവായൂർ, സുനിൽ സുഖദ, ക്രിസ് വേണുഗോപാൽ, ശശാങ്കൻ, ജോജൻ കാഞ്ഞാണി, നന്ദകിഷോർ, അശ്വതി ശ്രീകാന്ത്, മൃൺമയി എ മൃദുൽ, അഖിലേഷ് തയ്യൂർ, രേഷ്മ ആര്‍ നായർ, സരീഷ് പുളിഞ്ചേരി, രവി എളവള്ളി, ഷിബു ലാസർ, അശോക് കുമാർ പെരിങ്ങോട്, ബെൻസൺ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ഒപ്പം മാധ്യമ പ്രവർത്തകരായ ഹാഷ്മി താജ് ഇബ്രാഹിം, ക്രിസ്റ്റീന ചെറിയാൻ തുടങ്ങിയവരും നിരവധി സോഷ്യൽ മീഡിയ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. 

പശ്ചാത്തലസംഗീതം ജിനു വിജയൻ, കലാസംവിധാനം ജെയ്സൺ ഗുരുവായൂർ, ചമയം സുന്ദരൻ ചെട്ടിപ്പടി, സെക്കന്റ് യൂണിറ്റ് ക്യാമറ ജുബിൻ ചെറുവത്തൂർ, ജോഷി എബ്രഹാം (കാനഡ). സാമൂഹിക പ്രധാന്യമുള്ള ഒരു വിഷയത്തെ ത്രില്ലർ നിമിഷങ്ങളും ഹ്യൂമറുമെല്ലാം ചേർത്ത് ഒരുക്കിയ ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു. ഓഗസ്റ്റ് 30 ന് ചിത്രം തിയറ്ററുകളിലെത്തും. പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : അക്ഷയ് കുമാറിന്‍റെ കോമഡി ഡ്രാമ; 'ഖേല്‍ ഖേല്‍ മേം' വീഡിയോ സോംഗ് എത്തി

Latest Videos
Follow Us:
Download App:
  • android
  • ios