ചിത്രം നവംബർ 18ന് റിലീസ് ചെയ്യും. 

ജോജു ജോർജ്, നരേയ്ൻ, ഷറഫുദ്ദീൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന എത്തുന്ന ചിത്രം അദൃശ്യം സിനിമയിലെ ‌ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി‌. രഞ്ജിൻ രാജിന്റെ സംഗീതത്തിൽ ബി കെ ഹരിനാരായണൻ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറും നിത്യ മാമ്മനുമാണ്‌.

നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 18ന് പുറത്തിറങ്ങും. ജുവിസ് പ്രൊഡക്ഷനും യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. 

എസ് ഐ രാജ്‍കുമാർ എന്ന കഥാപാത്രത്തെയാണ് ഷറഫുദ്ദീൻ അവതരിപ്പിക്കുന്നത്. നന്ദ എന്ന കഥാപാത്രമായി നരെയ്നും കാർത്തികയായി കയൽ ആനന്ദിയും ചിത്രത്തിലെത്തുന്നു. പവിത്ര ലക്ഷ്മി, ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‌കാന്ത്, സിനിൽ സൈൻയുദീൻ, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

Imaikal Video Song | Adrishyam | Sharaf U Dheen | Pavithra Lakshmi | Zac Harriss | Ranjin Raj

മലയാളം , തമിഴ് ഭാഷകളിൽ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിൻ്റെ തമിഴ് പതിപ്പിന് യുക്കി എന്നാണ് പേരിട്ടിരിക്കുന്നത്. പരിയേറും പെരുമാൾ ഫെയിം കതിർ, നരേയ്ൻ, നട്ടി നടരാജൻ തുടങ്ങിയവരാണ് തമിഴിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെന്നൈയിലും പോണ്ടിച്ചേരിയിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പാക്ക്യരാജ് രാമലിംഗം കഥ എഴുതി ഛായാഗ്രഹണം പുഷ്പരാജ് സന്തോഷ് ചെയ്തിരിക്കുന്നു. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസൻ്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആർ.ഒ - ആതിര ദിൽജിത്ത്.

'ജോസഫ് അലക്സ് തേവള്ളിപ്പറമ്പിൽ' എത്തിയിട്ട് 27 വർഷം; ഓർമ മധുരം പങ്കിട്ട് മമ്മൂട്ടി

അതേസമയം, 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രമാണ് ഷറഫുദ്ദീന്‍റേതായി റിലീസിനൊരുങ്ങുന്നത്. ഒരിടവേളക്ക് ശേഷം ഭാവന അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ആദില്‍ മൈമൂനത്ത് അഷറഫ് രചന, സംവിധാനം, എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അശോകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.