ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന 'പെറ്റ് ഡിറ്റക്ടീവ്' സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. ഒരു പക്കാ ഫൺ ഫാമിലി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

റഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന "പെറ്റ് ഡിറ്റക്ടീവ്" എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇതോട് അനുബന്ധിച്ച് ചിത്രത്തിൻ്റെ തീം സോങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. "ലാ..ലാ..ലാ" എന്ന വരികളോടെ തുടങ്ങുന്ന ഗാനം അതീവ രസകരമായാണ് ഒരുക്കിയിരിക്കുന്നത്. അദ്രീ ജോ വരികൾ രചിച്ച ഈ ഗാനം ആലപിച്ചത് സുരൂർ മുസ്തഫയാണ്. സംഗീത സംവിധായകനായ രാജേഷ് മുരുകേശനും ഗാനത്തിന് ശബ്ദം നൽകിയിട്ടുണ്ട്.

ഒരു പക്കാ ഫൺ ഫാമിലി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഈ ഗാനവും ഇതുവരെ പുറത്ത് വന്ന ചിത്രത്തിലെ ഓരോ പ്രോമോ കണ്ടൻ്റുകളും സൂചിപ്പിക്കുന്നത്. ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസാണ്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചത്. ഗോകുലം മൂവീസിനു വേണ്ടി ചിത്രത്തിൻ്റെ തിയേറ്റർ ഡിസ്ട്രിബൂഷൻ നടത്തുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിൽ വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന കാരക്റ്റർ പോസ്റ്ററും പുറത്ത് വന്നിരുന്നു. വലിയ ശ്രദ്ധയാണ് ഈ പോസ്റ്ററിനും ലഭിച്ചത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിലെ ആദ്യ ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടി. "തേരാ പാരാ ഓടിക്കോ" എന്ന വരികളോടെയുള്ള ഒരു അനിമേഷൻ ഗാനമാണ് ആദ്യം എത്തിയത്. ചിത്രത്തിൽ നിന്ന് പുറത്ത് വന്ന രണ്ടു ഗാനങ്ങളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത് കുട്ടികൾ ഉൾപ്പെടെയുള്ള പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വിനോദ ചിത്രമായിരിക്കും ഇതെന്നാണ്. കുട്ടികളെ ഏറെ ആകർഷിക്കുന്ന ദൃശ്യങ്ങൾ ഇതിലെ ഗാനങ്ങളുടെ ഹൈലൈറ്റ് ആണ്. സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം എത്തുന്നത്.

തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ. ചിത്രം ഉടനെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

La La La | The Pet Detective |Sharaf U Dheen, Anupama Parameswaran|Rajesh Murugesan|Praneesh Vijayan

കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി,പ്രൊഡക്ഷൻ ഡിസൈനെർ - ദീനോ ശങ്കർ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ - ഗായത്രി കിഷോർ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, പോസ്റ്റ് പ്രൊഡക്ഷൻ ഹെഡ് - വിജയ് സുരേഷ്, ലൈൻ പ്രൊഡ്യൂസർ - ജിജോ കെ ജോയ്, സംഘട്ടനം - മഹേഷ് മാത്യു, വരികൾ - അധ്രി ജോയ്, ശബരീഷ് വർമ്മ, വിഎഫ്എക്സ് - 3 ഡോർസ് , കളറിസ്റ്റ് - ശ്രീക് വാര്യർ, ഡിഐ - കളർ പ്ലാനറ്റ്, ഫിനാൻസ് കൺട്രോളർ - ബിബിൻ സേവ്യർ, സ്റ്റിൽസ് - റിഷാജ് മൊഹമ്മദ്, അജിത് മേനോൻ, പ്രോമോ സ്റ്റിൽസ് - രോഹിത് കെ സുരേഷ്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പബ്ലിസിറ്റി ഡിസൈൻ - എയിസ്തെറ്റിക് കുഞ്ഞമ്മ, ടൈറ്റിൽ ഡിസൈൻ - ട്യൂണി ജോൺ.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്