ഷൈന്‍ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

ഭിനയത്തിന് പുറമെ താനൊരു മികച്ച ​ഗായകനാണെന്നും തെളിയിച്ച് നടൻ ഷൈൻ ടോം ചാക്കോ. 'പതിമൂന്നാം രാത്രി’ എന്ന സിനിമയിലൂടെയാണ് ഷൈൻ ​ഗായകനായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചിത്രത്തിലെ കൊച്ചി സോം​ഗ് ആണ് ഷൈൻ പാടിയിരിക്കുന്നത്. 

രാജു ജോർജ്ജ് ഗാനരചനയും സംഗീത സംവിധാനവും നിർവഹിച്ച ഈ ​ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഗൗതം അനിൽ കുമാർ, ശ്രീമോൻ വേലായുധൻ എന്നിവരും ആലാപനത്തിൽ പങ്കെടുക്കുന്നുണ്ട്. മനോരമ മ്യൂസിക്കാണ് ഗാനം പ്രേക്ഷകരിലെത്തിക്കുന്നത്. ഷൈന്‍ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

ഷൈനിന് പുറമെ വിഷ്ണു ഉണ്ണികൃഷ്ണൻ, മാളവിക മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മനീഷ് ബാബു ആണ് സംവിധാനം. ദീപക് പറമ്പോള്‍, വിജയ് ബാബു, സോഹൻ സീനു ലാൽ,സാജൻ പള്ളുരുത്തി, അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഹരിപ്രസാദ്, ഡെയിന്‍ ഡേവിസ്, അസിം ജമാല്‍,ഡിസ്നി ജെയിംസ്, രജിത് കുമാർ,അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രൻ, സ്മിനു സിജോ, സോനാ നായർ, ആര്യ, യൂട്യൂബർ ഇച്ചാപ്പി ഫെയിം ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

'അമ്പോ.. എന്നാ ഒരു ലുക്കാ..'; സൂപ്പർ ഹീറോകളായി പഴയകാല താരങ്ങൾ, അമ്പരന്ന് മലയാളികൾ

ഡി ടു കെ ഫിലിംസിന്റെ ബാനറിൽ മേരി മൈഷ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആർ എസ് ആനന്ദ് കുമാർ നിർവ്വഹിക്കുന്നു. ദിനേശ് നീലകണ്ഠൻ തിരക്കഥ സംഭാഷണമെഴുതുന്നു. ഗാനരചനയും സംഗീത സംവിധാനവും രാജൂ ജോർജ്ജ് നിർവ്വഹിക്കുന്നു. എഡിറ്റര്‍-വിജയ് വേലുക്കുട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനീഷ് പെരുമ്പിലാവ്, പ്രൊജക്ട് കോ ഓർഡിനേറ്റർ-എ ആർ കണ്ണൻ, കല-സന്തോഷ് രാമന്‍, മേക്കപ്പ്-മനു മോഹന്‍, കോസ്റ്റ്യൂംസ്-അരവിന്ദ് കെ.ആർ,സ്റ്റില്‍സ്- ഇകൂട്‌സ് രഘു, ഡിസൈന്‍-അറ്റ്ലർ പാപ്പവെറോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-എം വി ജിജേഷ്,അസ്സോസിയേറ്റ് ഡയറക്ടര്‍-ഡസ്റ്റിന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ശ്രീജു ശ്രീധര്‍, രാജീവ്, അരുന്ധതി, ദേവീദാസ്, ആക്ഷൻ-മാഫിയ ശശി, നൃത്തം-റിഷ്ദാൻ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്, പ്രൊഡക്ഷന്‍ മാനേജര്‍- ജസ്റ്റിന്‍ കൊല്ലം,പി ആർ ഒ-എ എസ് ദിനേശ്.

ബിബി 5ലെ 'തഗ്ഗ് റാണി', വീടിനും നാടിനും അഭിമാനമായവൾ; നാദിറ പണപ്പെട്ടി എടുത്തത് തെറ്റോ ? ശരിയോ ?

Kochi Song | Pathimoonnam Rathri | Lyrical Video | Shine Tom Chacko | Raju Goerge | Maneesh Babu