മലയാളികളുടെ പ്രിയപ്പെട്ട പഴയ കാല നടീനടന്മാരാണ് എഐയുടെ ഭാവനയിൽ എത്തിപ്പെട്ടിരിക്കുന്നത്.

പ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആണ് താരം. എഐ ടൂളുകൾ ഉപയോഗിച്ച്, കലാകാരന്മാർക്ക് ഭാവനയുടെ അതിരുകൾ ഭേദിക്കുന്ന ഫ്രെയിമുകൾ സൃഷ്ടിക്കാൻ കഴിയും. എന്തിന് ഏറെ നമ്മുടെ പ്രിയ സിനിമാ താരങ്ങളെ വരെ ഭാവനയുടെ വലിയ ലോകത്തേക്ക് കൊണ്ടുവരാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്. എഐയിലൂടെ എത്തുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ വേ​ഗത്തിലാണ് തരംഗമാകുന്നത്. അത്തരത്തിലൊരു എഐ ഭാവനയാണ് ഇപ്പോൾ മലയാളികൾക്കിടയിൽ ചർച്ചയാകുന്നത്. 

മലയാളികളുടെ പ്രിയപ്പെട്ട പഴയ കാല നടീനടന്മാരാണ് എഐയുടെ ഭാവനയിൽ എത്തിപ്പെട്ടിരിക്കുന്നത്. അതും മാർവൽ സീരീസ് കഥാപാത്രങ്ങളായി. നസീർ - സൂപ്പർ മാൻ ആയി എത്തുമ്പോൾ മധു- ഷസാം ആയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

അയൺമാൻ- സത്യൻ, ക്യാപ്റ്റൻ മാർവൽ- ജയഭാരതി, ഷീല- സൂപ്പർ ​ഗേൾ, ജയൻ- ‍ഡോക്ടർ സ്ട്രെയിഞ്ച്, ഉമ്മർ- വുൾവറിൻ, ക്ലോക്ക് കിം​ഗ്- ജോസ് പ്രകാശ് എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ കഥാപാത്രങ്ങൾ. ശബരീഷ് രവി എന്നയാളാണ് ഈ എഐ ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ ഈ ചിത്രങ്ങൾ പ്രചരിക്കുകയാണ് ഇപ്പോൾ. 

View post on Instagram

കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപാണ് എ ഐ തരം​ഗം ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പല വീഡിയോകളും ഫോട്ടോകളും പുറത്തുവരാൻ തുടങ്ങി. ഒപ്പം പലരും എ ഐ ടൂളുകൾ ഉപയോ​ഗിച്ച് ഭാവനകൾ സൃഷ്ടിക്കാൻ തുടങ്ങി. മാർവൽ സൂപ്പർ ഹീറോ താരങ്ങൾ ആയിരിക്കും ഇവയിൽ ഏറെയും. 

'സൂക്ഷിച്ച് നോക്കിയേ..ഇത് മമ്മൂക്കയല്ലേ ?'; ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ മമ്മൂട്ടിയും ഭാര്യയും

സൺഗ്ലാസുള്ള സൂപ്പർമാൻ, മംഗൾസൂത്ര ധരിച്ച വണ്ടർ വുമൺ, ഡിസി കഥാപാത്രത്തിന് സമാനമായ ടാറ്റൂകളുള്ള അക്വാമാൻ എന്നിങ്ങനെ ആരാധകർക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെയായിരുന്നു സൂപ്പർ ഹീറോകളുടെ എ ഐ ആവിഷ്കാരവും. സൂപ്പർ ഹീറോകളുമായി ഇടപഴകുകയും അവർക്കൊപ്പം സെൽഫിയെടുക്കുകയും ചെയ്യുന്ന സാധാരണക്കാരെയും ഉൾപ്പെടുത്തിയുള്ള ഈ കലാസൃഷ്ടിയാണ് ഏറ്റവും കൂടുതൽ ശ്രദ്ധേയമാകുന്നത്. അടുത്തിടെ സ്വാതന്ത്ര്യ സമരസേനാനികളുമായുള്ള സെൽഫിയും തൃശ്ശൂർ പൂരത്തിലെ എ ഐ ആവിഷ്കാരങ്ങളും വൈറൽ ആയിരുന്നു. 

ബിബി 5ലെ 'തഗ്ഗ് റാണി', വീടിനും നാടിനും അഭിമാനമായവൾ; നാദിറ പണപ്പെട്ടി എടുത്തത് തെറ്റോ ? ശരിയോ ?

'ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; വിഷ്ണുവുമായുള്ള അഭിമുഖം

'ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; വിഷ്ണുവുമായുള്ള അഭിമുഖം, part 2 |Vishnu Joshi Interview