Asianet News MalayalamAsianet News Malayalam

ഡോക്ടര്‍ ആവാന്‍ ആഗ്രഹിച്ച കുട്ടിക്കാലം; ഗായകനായി തിളങ്ങിയപ്പോഴും പങ്കജ് ഉധാസ് ഉപേക്ഷിക്കാതിരുന്ന താല്‍പര്യം

സ്കൂള്‍ ക്ലാസുകളില്‍ ആരാവണമെന്ന അധ്യാപകരുടെ ചോദ്യത്തിന് മുന്നില്‍ ഭൂരിഭാഗം കുട്ടികളും ഒരു കാലത്ത് പറഞ്ഞിരുന്നതുപോലെ ആയിരുന്നില്ല പങ്കജ് ഉധാസിന്‍റെ ഈ താല്‍പര്യം

singer Pankaj Udhas actually wanted to become a doctor in childhood nsn
Author
First Published Feb 26, 2024, 6:50 PM IST

പങ്കജ് ഉധാസിന്‍റെ സ്വരമാധുരിയില്‍ ഒരിക്കലെങ്കിലും സ്വയം മറക്കാത്ത ഇന്ത്യന്‍ സംഗീതപ്രേമി ഉണ്ടാവില്ല. ആഹത് എന്ന ഗസല്‍ ആല്‍ബത്തിലൂടെ ആരംഭിച്ച ആ സംഗീതയാത്ര നാല് പതിറ്റാണ്ട് നമ്മെ ആനന്ദിപ്പിച്ചു. 72-ാം വയസില്‍ അരങ്ങൊഴിയുമ്പോള്‍ പകരം മറ്റൊരാളെ സങ്കല്‍പിക്കാന്‍ കഴിയുന്നില്ല എന്നതുതന്നെയാണ് ഈ ഗായകന്‍ സൃഷ്ടിച്ച മികവിന്‍റെ മുദ്ര. എന്നാല്‍ എണ്ണിയാലൊടുങ്ങാത്ത മധുരഗാനങ്ങളിലൂടെ വിസ്മയിപ്പിച്ച ഗായകന്‍ കുട്ടിക്കാലത്ത് എത്തിപ്പെടണമെന്ന് ആഗ്രഹിച്ചത് മറ്റൊരു കര്‍മ്മ മേഖലയായിരുന്നു. ഡോക്ടര്‍ ആവണമെന്നതായിരുന്നു അത്.

സ്കൂള്‍ ക്ലാസുകളില്‍ ആരാവണമെന്ന അധ്യാപകരുടെ ചോദ്യത്തിന് മുന്നില്‍ ഭൂരിഭാഗം കുട്ടികളും ഒരു കാലത്ത് പറഞ്ഞിരുന്നതുപോലെ ആയിരുന്നില്ല പങ്കജ് ഉധാസിന്‍റെ ഈ താല്‍പര്യം. മെഡിക്കല്‍ സയന്‍സിന്‍റെയും മരുന്നുകളുടെയുമൊക്കെ ലോകം കുട്ടിയായ പങ്കജിന് അത്രയേറെ ആഭിമുഖ്യമുണ്ടായിരുന്ന ഒരു മേഖലയായിരുന്നു. പത്രങ്ങളിലും വാരികകളിലുമൊക്കെ ഈ വിഷയത്തില്‍ വരുന്ന വാര്‍ത്തകളും ലേഖനങ്ങളുമൊക്കെ വായിക്കാറുണ്ടായിരുന്നു അദ്ദേഹം. പിന്നീട് സംഗീതവഴിയിലേക്കെത്തി തിരക്കായപ്പോള്‍ ആ ആഗ്രഹം നടക്കില്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി. എന്നിട്ടും ചികിത്സാ മേഖലയില്‍ നടക്കുന്ന പുതിയ മുന്നേറ്റങ്ങളെയൊക്കെ അദ്ദേഹം സാകൂതം നിരീക്ഷിച്ചു, പറ്റാവുന്നതുപോലെ പഠിച്ചു. തന്‍റെ കുടുംബത്തെ സംബന്ധിച്ച് 80 ശതമാനം ഡോക്ടറും ജനറല്‍ ഫിസിഷ്യനുമൊക്കെ താനാണെന്ന് പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

singer Pankaj Udhas actually wanted to become a doctor in childhood nsn

 

ആല്‍ബങ്ങളിലൂടെ സംഗീത ജീവിതം ആരംഭിച്ച പങ്കജ് ഉധാസിനെ സിനിമയിലേക്ക് ആദ്യം ക്ഷണിച്ചത് മഹേഷ് ഭട്ട് ആണ്. 1986 ല്‍ പുറത്തിറങ്ങിയ നാം എന്ന ചിത്രമായിരുന്നു അത്. ഈ ചിത്രത്തിലെ ചിഠി ആയീ ഹേ എന്ന ഗാനം വലിയ ഹിറ്റ് ആയതോടെ സിനിമകളിലും തിരക്കേറി. 2006 ല്‍ രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു. 

ALSO READ : വര്‍ഷം 15 കഴിഞ്ഞാലെന്ത്, റീ റിലീസിലും എങ്ങും ഹൗസ്‍ഫുള്‍ ഷോകള്‍! കര്‍ണാടകയിലും റെക്കോര്‍ഡിട്ട് ആ സൂര്യ ചിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Follow Us:
Download App:
  • android
  • ios