ഒരു സ്ത്രീയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്ന സംഗീത സീരീസാണ് 'പെണ്ണാള്‍'. സീരീസിലെ ആദ്യ എപ്പിസോഡ് ആയ കൗമാരം സംവിധാനം ചെയ്തിരിക്കുന്നത് നടി സുരഭി ലക്ഷ്മിയാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മിയുടെ സംവിധാന രംഗത്തേക്കുള്ള ആദ്യ ചുവടുവെയ്പ്പാണിത്.മിയ, ഐശ്വര്യ ലക്ഷ്മി, അനു സിതാര, നിമിഷ സജയൻ, സംയുക്ത മേനോൻ എന്നിവര്‍ ചേര്‍ന്നാണ് ഗാനം പുറത്തിറക്കിയത്. ഷൈല തോമസിന്റെ വരികള്‍ക്ക് ഗായത്രി സുരേഷാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബാല്യം, യൗവനം, മാതൃത്വം, വാര്‍ധക്യം എന്നിവയ്ക്ക് പുറമേ തുഷാരം എന്ന വിഷയത്തില്‍ ഒരു ഗസലും സീരീസിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.