Asianet News MalayalamAsianet News Malayalam

അടിക്കൊപ്പം ഓളമുണ്ടാക്കിയ സ്കോര്‍; 'തല്ലുമാല' ഒഎസ്‍ടി എത്തി

വന്‍ പ്രദര്‍ശന വിജയം നേടിയ ചിത്രം

thallumaala original sound track tovino thomas khalid rahman ashiq usman
Author
First Published Oct 4, 2022, 3:50 PM IST

കൊവിഡ് അനന്തര മലയാള സിനിമയുടെ തിയറ്റര്‍ കളക്ഷനില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ ചുരുക്കം ചിത്രങ്ങളില്‍ ഒന്നാണ് ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത തല്ലുമാല. ഓഗസ്റ്റ് 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത് 71.36 കോടി ആയിരുന്നു. പിന്നാലെ ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിലൂടെ എത്തിയപ്പോഴും ചിത്രം കാര്യമായി ആസ്വദിക്കപ്പെട്ടു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒറിജിനന്‍ സൌണ്ട് ട്രാക്ക് (ഒഎസ്‍ടി) പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

പേര് സൂചിപ്പിക്കുന്നതുപോലെ ആക്ഷന്‍ സീക്വന്‍സുകള്‍ ഒന്നിനുപിന്നാലെ ഒന്നായി കോര്‍ത്തെടുത്ത രീതിയിലായിരുന്നു ചിത്രത്തിന്‍റെ ഘടന. ട്രീറ്റ്മെന്‍റിലെ പുതുമ കൊണ്ടും ദൃശ്യഭംഗി കൊണ്ടും യുവപ്രേക്ഷകരില്‍ തരംഗം തീര്‍ത്ത ചിത്രമാണിത്. കേരളത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ഒരേ ദിവസമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസ് ആയിരുന്നു തല്ലുമാലയ്ക്ക്. ഇന്ത്യന്‍ റിലീസില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും മികച്ച സ്ക്രീന്‍ കൌണ്ട് ഉണ്ടായിരുന്നു. റിലീസ് ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ബോക്സ് ഓഫീസില്‍ വന്‍ നേട്ടം കൊയ്തു ചിത്രം. ആദ്യ നാല് ദിനങ്ങളിലെ ആഗോള ഗ്രോസ് 31 കോടി വരുമെന്നായിരുന്നു അനൌദ്യോഗിക കണക്കുകള്‍.

ALSO READ : 'ലൂസിഫറില്‍ എനിക്ക് പൂര്‍ണ്ണ തൃപ്‍തി ഇല്ലായിരുന്നു'; 'ഗോഡ്‍ഫാദറി'നെക്കുറിച്ച് ചിരഞ്ജീവി

ചിത്രത്തിന്‍റെ രചന മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്. മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്.  ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.

Follow Us:
Download App:
  • android
  • ios