മാർച്ച് ഏഴിന് തിയറ്ററുകളില്‍

ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി. ഇമോഷണൽ ഫാമിലി ഡ്രാമ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തത്തി. കാതിലീറൻ പാട്ടു മൂളും എന്ന ഗാനമാണ് പുറത്തെത്തിയത്. ബി ടി അനിൽകുമാർ എഴുതിയ വരികൾക്ക് വില്യം ഫ്രാൻസിസ് സംഗീതം പകർന്ന് വി ദേവാനന്ദ്, മൃദുല വാര്യർ എന്നിവർ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നേരത്തെ ഉടല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് രഘുനന്ദന്‍. മാർച്ച് ഏഴിന് ഡ്രീം ബിഗ് ഫിലിംസ് തങ്കമണി തിയറ്ററുകളിലെത്തിക്കും.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നു.

കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തിന്റ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഛായാഗ്രഹണം മനോജ് പിള്ള,
എഡിറ്റർ ശ്യാം ശശിധരൻ, ഗാനരചന ബി ടി അനിൽ കുമാർ, സംഗീതം വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ 
സുജിത് ജെ നായർ, പ്രൊജക്ട് ഡിസൈനർ സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ മോഹൻ 'അമൃത', സൗണ്ട് ഡിസൈനർ ഗണേഷ് മാരാർ, മിക്സിംഗ് ശ്രീജേഷ് നായർ, കലാസംവിധാനം മനു ജഗദ്, മേക്കപ്പ് റോഷൻ, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, സ്റ്റണ്ട് രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, പ്രോജക്ട് ഹെഡ് സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനേഷ് ബാലകൃഷ്ണൻ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, സ്റ്റിൽസ് ശാലു പേയാട്, ഡിസൈൻ അഡ്സോഫ്ആഡ്സ്, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : ചാലിയാറിന്‍റെ കഥ പറയാന്‍ 'കടകന്‍'; മാര്‍ച്ച് 1 ന് തിയറ്ററുകളില്‍

Kaathileeran Video Song | Thankamani | Dileep | William Francis | B T Anil Kumar | Mridula Warrier