മിലിന്ദ് സോമൻ മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്.

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഉടുമ്പൻചോല വിഷൻ' സിനിമയിലെ മെമ്മറി ബ്ലൂസ് എന്ന ഗാനം റിലീസായി. വിനായക് ശശികുമാറിന്റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. അൻവർ റഷീദിന്റ സഹ സംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്രസംവിധാന സംരംഭമാണ് ഉടുമ്പൻചോല വിഷൻ.

ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ഉടുമ്പൻചോല വിഷൻ ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ എന്ന സൂചനയാണ് നൽകുന്നത്. എആൻഡ്ആർ മീഡിയ ലാബ്സിന്റേയും യുബി പ്രൊഡക്ഷൻസിന്റേയും ബാനറുകളിൽ അഷർ അമീർ, റിയാസ് കെ.മുഹമ്മദ് എന്നിവർ ചേർന്നാണ് 'ഉടുമ്പൻചോല വിഷൻ' നിർമിക്കുന്നത്. മാത്യുവിനേയും ശ്രീനാഥ് ഭാസിയേയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധേയനായ താരം മിലിന്ദ് സോമൻ മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്.

ദിലീഷ് പോത്തൻ, സിദ്ദീഖ്, അശോകൻ, ബാബുരാജ്, സുദേവ് നായർ, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ, ഹസ്ലി, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ, ഗബ്രി, ആർ.ജെ. മുരുഗൻ, ആദേഷ് ദമോദരൻ, ശ്രിയ രമേഷ്, അർജുൻ ഗണേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Memory Blues | Udumbanchola Vision | Gopi Sundar | Sooraj Santhosh | BK Harinarayanan|Sreenath Bhasi

ഛായാഗ്രഹണം: വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിങ്: വിവേക് ഹർഷൻ, സംഗീതം: ഗോപി സുന്ദർ, റൈറ്റർ: അലൻ റോഡ്നി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷിഹാബ് പരാപറമ്പത്ത്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിങ്സ്റ്റൺ, മാഫിയ ശശി, തവസി രാജ്, കോറിയോഗ്രഫി: ഷോബി പോൾരാജ്, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ഫൈനൽ മിക്സ്: എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് ശേഖർ, ലൈൻ പ്രൊഡ്യൂസർ: സിറാസ് എം.പി, സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കണ്ണൻ ടി.ജി, അസോസിയേറ്റ് ഡയറക്ടർ: അജ്മൽ ഹംസ, അർജുൻ ഗണേഷ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: ആദർശ് കെ. രാജ്, അസിസ്റ്റന്റ് ഡയറക്ടർമാർ: തോമസ് കുട്ടി രാജു, അഭിരാമി കെ. ഉദയ്, രവീണനാഥ് കെ.എൽ, പബ്ലിസിറ്റി ഡിസൈൻ: സ്പെൽബൗണ്ട് സ്റ്റുഡിയോസ്, പി ആർ ഓ :പ്രതീഷ് ശേഖർ എന്നിവരാണ് ഉടുമ്പൻചോല വിഷന്റെ മറ്റ് അണിയറ പ്രവർത്തകർ.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്