വിജയരാഘവന്റെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ‘വള‘യിലേതും. 

ഫെയർബേ ഫിലിംസിൻ്റെ ഏറ്റവും പുതിയ സിനിമയായ 'വള'യിലെ 'ഇക്ലീലി' എന്ന ഗാനം പുറത്തിറങ്ങി. ഹർഷാദ് എഴുതി, മുഹസിൻ സംവിധാനം ചെയ്യുന്ന 'വള' എന്ന ചിത്രം, ഫെയർബേ ഫിലിംസിൻ്റെ ആദ്യ മലയാള സിനിമയാണ്.

അടുത്തിടെ മിക്ക ഗാനങ്ങളിലൂടെയും ശ്രദ്ധേയനായ ഉമ്പാച്ചി എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് തൻ്റെ ആഴമേറിയ സംഗീത ശൈലിക്ക് പെരു കേട്ട ഗോവിന്ദ് വസന്ത ആണ്. ഗാനം ആലപിച്ചിരിക്കുന്നത് കശ്മീരി ഗായകനായ യാവർ അബ്ദൽ ആണ്.

ചിത്രത്തിൽ വിജയരാഘവൻ, ശാന്തി കൃഷ്ണ, ലുക്മാൻ ആവറാൻ, രവീന രവി, ധ്യാൻ ശ്രീനിവാസൻ, ശീതൽ ജോസഫ് തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിരിക്കുന്നു. വിജയരാഘവന്റെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ‘വള ‘ യിലേതും. അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചുറ്റുപാടിലാണ് ഗാനം ഒരുക്കപ്പെട്ടിരിക്കുന്നത്.

Ikleeli | Vala - Story of A Bangle | Govind Vasantha | Yawar Abdal| Umbachy| Muhashin| Fairbay Films

ചിത്രത്തിൻ്റെ ഛായാഗ്രഹണം അഫ്നാസ് വി സിദ്ധിക്കും, പി ഹൈദർ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ആർഷദ് നക്കോത്ത് പ്രൊഡക്ഷൻ ഡിസൈനിനു നേതൃത്വം നൽകുന്നു. സംഗീതാവകാശം Think Music ആണ് സ്വന്തമാക്കിയിരിക്കുന്നത്. പ്രചാരണ ഡിസൈനുകൾ യെല്ലോ ടൂത്ത്സ്- ഉം മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡോ. സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ) കൈകാര്യം ചെയ്യുന്നു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്