ഇന്നലെ വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം അഡ്വാന്‍സ് ബുക്കിംഗിലൂടെ വിക്രം നേടിയത് 9 കോടിയോളം രൂപയാണ്

കമല്‍ ഹാസനെ (Kamal Haasan) ടൈറ്റില്‍ കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത വിക്രത്തിലെ (Vikram) ടൈറ്റില്‍ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. റിലീസിന് തലേദിവസമാണ് അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ട്, പാടിയ ഗാനം പുറത്തെത്തിയിരിക്കുന്നത്. വിഷ്‍ണു ഇടവന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. 

അതേസമയം ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് എല്ലാ മാര്‍ക്കറ്റുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം അഡ്വാന്‍സ് ബുക്കിംഗിലൂടെ വിക്രം നേടിയത് 9 കോടിയോളം രൂപയാണ്. റിലീസിന്‍റെ തലേദിവസമായ ഇന്നാണ് ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റുപോവുക എന്നതിനാല്‍ അന്തിമ പ്രീ ബുക്കിംഗ് കണക്കുകള്‍ ഇനിയും ഉയരും. കമല്‍ ഹാസന് വലിയ ഫാന്‍ ഫോളോവിംഗ് ഉള്ള കേരളത്തിലും ചിത്രത്തിന് മികച്ച പ്രീ- ബുക്കിംഗ് ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 83 പ്രദര്‍ശനങ്ങളാണ് ആദ്യദിനം ചിത്രത്തിന്. പുലര്‍ച്ചെ 5 മണിക്കാണ് ആദ്യ ഷോകള്‍. ആദ്യ പ്രദര്‍ശനങ്ങളില്‍ പലതും ഹൌസ്ഫുളിന് അടുത്തെത്തിയിട്ടുണ്ട്. 

ALSO READ : തിയറ്ററുകളിലേക്ക് പൃഥ്വിയുടെ 'കുറുവച്ചന്‍'; കടുവ റിലീസ് തീയതി പ്രഖ്യാപിച്ചു

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ഡിസ്നി. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി, ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്‍ണന്‍, സത്യ, വെങ്കി, വിഷ്‍ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്നേഷ്, മേക്കിംഗ് വീഡിയോ എഡിറ്റ് പി ശരത്ത് കുമാര്‍, പിആര്‍ഒ പ്രതീഷ് ശേഖർ.

YouTube video player