'കട്ടപ്പനയിലെ ഋത്വിക് റോഷനി'ലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം.

നാദിര്‍ഷ, വിഷ്ണു ഉണ്ണി കൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ‘മാജിക് മഷ്റൂംസ്’ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അക്ഷയ ഉദയകുമാറാണ് ടോട്ടൽ ഫൺ ഫീൽഗുഡ് എന്‍റർടെയ്നറായി എത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഇപ്പോഴിതാ ചിത്രത്തിലെ പിന്നണി ഗായകർ ആരൊക്കെയെന്ന് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍.

ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാൻ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്. മനോഹരമായ ഒരുപിടി ഗാനങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് ഇതോടെ ഉറപ്പിക്കാം. തൊടുപുഴ, ഈരാറ്റുപേട്ട, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

സുജിത്ത് വാസുദേവ് ആണ് മാജിക് മഷ്റൂംസിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം. ബാവ, സംഗീതം: നാദിര്‍ഷ, ഗാനരചന: ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദുകൃഷ്ണൻ ആർ., പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, മേക്കപ്പ്: പി.വി. ശങ്കർ, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, സ്റ്റൈലിസ്റ്റ് നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്, പ്രോജക്ട് ഡിസൈനർ: രജീഷ് പത്താംകുളം, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ., ഫിനാൻസ് കൺട്രോളർ സിറാജ് മൂൺബീം, സ്റ്റിൽസ്: അജി മസ്‌കറ്റ്, വിഎഫ്എക്സ് പിക്ടോറിയൽ എഫ്എക്സ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്‍സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്. എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സിനിമാനടനാകാന്‍ ആഗ്രഹിച്ച് നടക്കുന്നൊരു യുവാവിന്‍റെ ജീവിതം പറഞ്ഞ 'കട്ടപ്പനയിലെ ഋത്വിക് റോഷനി'ലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഏവരും. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്