ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' എന്ന ചിത്രത്തിലെ 'മധുമോഹിനി' എന്ന പുതിയ ഗാനം ശ്രദ്ധ നേടുന്നു. യാഷ്, താര സുതാരിയ എന്നിവർ അഭിനയിച്ച ഗാനരംഗത്ത് നയൻതാരയും കിയാര അദ്വാനിയും എത്തുന്നുണ്ട്.

ഗീതു മോഹൻ​ദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്; എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്പ്സി’ലെ രണ്ടാമത്തെ ​ഗാനം ശ്രദ്ധനേടുന്നു. ‘മധുമോഹിനി’ എന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് തനിഷ്ക് ബാഗ്ചി, അർസ്ലാൻ നിസാമി, ഫഹീം അബ്ദുള്ള എന്നിവർ ചേർന്നാണ്. അഞ്ച് ഭാഷകളിലുമുള്ള പതിപ്പുകൾക്ക് ശബ്ദം നൽകിയിരിക്കുന്നത് സിദ്ധാർത്ഥ് ബസ്രൂറാണ്. പ്രമോദ് മറവാന്തെ (കന്നഡ), അർസ്ലാൻ നിസാമി, സയ്യിദ് മുറാദ് ഗിലാനി (ഹിന്ദി), രാമജോഗയ്യ ശാസ്ത്രി (തെലുങ്ക്), വിഘ്നേഷ് ശിവൻ (തമിഴ്), രാജീവ് ഗോവിന്ദൻ (മലയാളം) എന്നിവരാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്.

യഷും താര സുതാരിയയുമാണ് ​ഗാന രം​ഗത്ത് ഉള്ളത്. ഒപ്പം നയന്‍താരയും കിയാര അദ്വാനിയും ഏതാനും രംഗങ്ങളില്‍ എത്തുന്നുണ്ട്. യാഷ് നായകനായി എത്തുന്ന ചിത്രമാണ് ടോക്സിക്. റായ എന്നാണ് യാഷിന്റെ കഥാപാത്ര പേര്. റെബേക്ക എന്ന കഥാപാത്രമായാണ് താര അവതരിപ്പിക്കുന്നത്. ഗംഗ എന്ന കഥാപാത്രമായി നയൻതാരയും എത്തുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രത്തിലെ ആദ്യ​ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററിലെത്തും. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി പി അബിദ്.

Madhumohini | Toxic (Malayalam) | Yash & Tara Sutaria | Tanishk, Arslan, Faheem | Siddharth | Rajeev

 ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്. കെ വി എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട് കെ നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പി ആർ ഓ: പ്രതീഷ് ശേഖർ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming