Asianet News MalayalamAsianet News Malayalam

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പണം, അറിഞ്ഞുവെയ്ക്കാം ചില പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ

റിട്ടേണുകൾ ഉറപ്പ് നൽകുന്ന 3 പോസ്റ്റ് ഓഫീസ് സ്കീമുകൾ. റിസ്‌ക് എടുക്കാൻ താല്പര്യമില്ലാത്തവർക്ക് ആശങ്കകളില്ലാതെ നിക്ഷേപിക്കാൻ പറ്റുന്ന മികച്ച മാർഗം 
 

3 Saving Scheme of the Post Office that offers guaranteed returns apk
Author
First Published Feb 14, 2023, 11:36 AM IST

യർച്ചകളും  ഇടിവുകളുമായി ഓഹരിവിപണി പലപ്പോഴും ചാഞ്ചാട്ടങ്ങൾക്ക് വിധേയമാണ്. അതുകൊണ്ടുതന്നെ റിസ്‌ക് എടുക്കാൻ താല്പര്യമില്ലാത്തവർ വിപണി നിക്ഷേപങ്ങളിൽ നിന്നും മാറി നിൽക്കുകയും ചെയ്യും. അത്തരക്കാർക്കു  ആശങ്കകളില്ലാതെ നിക്ഷേപിക്കാൻ പറ്റുന്ന മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ. കേന്ദ്ര സർക്കാർ പദ്ധതിയായതിനാൽ സുരക്ഷയുടെ കാര്യത്തിലും ആശങ്ക വേണ്ട. മാത്രമല്ല, ഉയർന്ന പലിശ നിരക്കും പ്രധാന ആകർഷണമാണ്. 5 വർഷ കാലയളവിലേക്കുള്ള ചില നിക്ഷേപ പദ്ധതികൾ പരിചയപ്പെടാം .

പോസ്റ്റ് ഓഫീസ് ടൈം  ഡെപ്പോസിറ്റ്  അക്കൗണ്ട്

സ്ഥിര നിക്ഷേപം പോലെ പോസ്റ്റ് ഓഫീസ് ആരംഭിച്ച പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം  ഡെപ്പോസിറ്റ്. പണത്തിന്റെ ആവശ്യം എപ്പോഴാണ് ഉണ്ടാവുകയെന്നത് നിശ്ചയമില്ലാത്ത കാര്യമാണ്. പെട്ടന്ന് വലിയൊരുതുക ആവശ്യം വന്നേക്കാം. ഇങ്ങനെയുള്ളവർക്ക് പോസ്റ്റ് ഓഫീസ് ടൈം  ഡെപ്പോസിറ്റ് സ്‌കീം കണ്ണുമടച്ചു തെരഞ്ഞെടുക്കാം. 1000 രൂപയാണ് ഈ പദ്ധതിയിൽ നിക്ഷേപിക്കാനുള്ള ഏറ്റവും ചെറിയ തുക. പത്തുവയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. ഉയർന്ന പലിശ  ഉറപ്പുവരുത്തുന്ന സ്‌കീം ആണിത്

ഈ സ്കീമിന് കീഴിൽ, ഒരു വ്യക്തിക്ക് ഒന്നോ രണ്ടോ മൂന്നോ അഞ്ചോ വർഷത്തേക്ക് പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കാം. ഒന്ന്, രണ്ട്, മൂന്ന് വർഷത്തേക്കുള്ള നിക്ഷേപത്തിന്  5 .5 ശതമാനം പലിശ ലഭിക്കും. മികച്ച ഒരു വരുമാനമാണ് നിക്ഷേപത്തിൽ നിന്നും ആഗ്രഹിക്കുന്നതെങ്കിൽ  5 വർഷത്തേക്കുള്ള ടൈം ഡെപ്പോസിറ്റിൽ പണം നിക്ഷേപിക്കണം. അഞ്ച് വർഷത്തെ നിക്ഷേപത്തിന് പോസ്റ്റ് ഓഫീസ്  6.7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ആദായനികുതി നിയമം, 1961-ലെ സെക്ഷൻ 80C പ്രകാരം നിക്ഷേപകന് നികുതിയിളവ് ലഭിക്കും. മാത്രമല്ല, നിക്ഷേപം ആരംഭിച്ച കാലാവധി പൂർത്തിയാക്കിയില്ലെങ്കിലും 6 മാസത്തിനു ശേഷം പിൻവലിക്കൽ നടത്താം.

പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും സുരക്ഷിതമായ സ്‌കീമുകളിൽ ഒന്നാണ് ആർ ഡി അക്കൗണ്ട്. നഷ്ട സാധ്യത കുറഞ്ഞതും, അതേസമയം വരുമാനം ഉറപ്പുനൽകുകയും ചെയ്യുന്ന  സ്‌കീം  ആണിത്. 5 വർഷമാണ് പദ്ധതി കാലാവധി. ഓരോ മാസവും 100 രൂപയോ അല്ലെങ്കിൽ 10 രൂപയുടെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും  നിക്ഷേപിക്കാം .പ്രതിവർഷം 5 .8  ശതമാനം ത്രൈമാസ പലിശയും ഈ സ്‌കീം ഉറപ്പുനൽകുന്നു .  

പോസ്റ്റ് ഓഫീസ് നാഷണൽ സേവിങ്  സർട്ടിഫിക്കറ്റ്

സുരക്ഷയും വരുമാനവും ഉറപ്പുവരുത്തുന്ന മറ്റൊരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് എൻ എസ് സി. 100  രൂപ വീതം പ്രതിമാസ നിക്ഷേപത്തിന് തയ്യാറാണെങ്കിൽ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് നിങ്ങൾക്കൊരു ലക്ഷാധിപതി ആകാം  . 5 വർഷമാണ് പദ്ധതി കാലാവധി. എന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ അക്കൗണ്ട് തുടങ്ങി ഒരു വർഷം പൂർത്തിയായിക്കഴിഞ്ഞാൽ, അധിക നിബന്ധനകളോടെ നിക്ഷേപകന് പണം പിൻവലിക്കാം. യാതൊരു വിധ ആശങ്കകളുമില്ലാതെ നല്ലൊരു തുക കൈവരിക്കാൻ നിങ്ങൾക്ക് സാധിക്കുകയും ചെയ്യും .

Follow Us:
Download App:
  • android
  • ios