Asianet News MalayalamAsianet News Malayalam

ബാങ്കിങ് സേവനങ്ങൾ ഉറപ്പാക്കാൻ വാട്സാപ്പുമായി ചേർന്ന് ആക്സിസ് ബാങ്ക്

രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ആക്സിസ് ബാങ്ക്.

axis banks new what's app service
Author
Mumbai, First Published Mar 4, 2021, 6:42 PM IST

മുംബൈ: പ്രമുഖ സോഷ്യൽ മീഡിയ ആപ്പായ വാട്സാപ്പുമായി ചേർന്ന് അടിസ്ഥാനപരമായ ബാങ്കിങ് സേവനങ്ങൾ ഉറപ്പാക്കാൻ ആക്സിസ് ബാങ്ക് തീരുമാനിച്ചു. അക്കൗണ്ട് ബാലൻസ്, ഇടപാടുകളുടെ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഇനി വാട്സാപ്പ് വഴി അറിയാനാവുമെന്ന് ബാങ്ക് വ്യക്തമാക്കി.

രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ആക്സിസ് ബാങ്ക്. ഉപഭോക്താക്കൾക്ക് അക്കൗണ്ട് ബാലൻസ്, സമീപകാല ഇടപാടുകളുടെ വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് പേമെന്റ്, ഫിക്സഡ് ഡെപ്പോസിറ്റ്, റിക്കറിങ് ഡെപോസിറ്റ് എന്നിവയെ കുറിച്ച് അറിയാനാവും.

ബാങ്ക് ഉപഭോക്താക്കൾക്കും ബാങ്കിങ് ഇതര ഉപഭോക്താക്കൾക്കും പുതിയ സേവനം ഉപയോഗിക്കാം. തൊട്ടടുത്തുള്ള എടിഎം, ലോൺ സെന്റർ കേന്ദ്രങ്ങൾ എന്നിവയെ കുറിച്ചും അറിയാനാവും. വാട്സാപ്പ് വഴി നിരവധി ബാങ്കിങ് ഉൽപ്പന്നങ്ങൾ നേടാനാവുമെന്നും ബാങ്ക് വ്യക്തമാക്കി.

ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ബ്ലോക്ക് ചെയ്യാനാവും. എല്ലാ ദിവസവും മുഴുവൻ സമയവും ഇടതടവില്ലാതെ സേവനം ലഭ്യമാകും. ഇവയൊക്കെ ലഭ്യമാകണമെങ്കിൽ 7036165000 എന്ന നമ്പറിലേക്ക് ഇംഗ്ലീഷിൽ ഒരു ഹായ് അയച്ചാൽ മതി.

Follow Us:
Download App:
  • android
  • ios