സ്വന്തമായി വീട് എന്നത് ഭൂരിഭാഗം ആളുകളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. അതിന് മിക്കവരും ആശ്രയിക്കാളുള്ളത് ഭവന വായ്പയെ (Home Loan) തന്നെയാണ്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളും ഹൗസിംഗ് ഫിനാൻസ് കമ്പനികളും ഹോം ലോണിന് നൽകുന്ന പലിശ നിരക്കുകൾ നോക്കാം. 

സ്വന്തമായി വീട് എന്നത് ഭൂരിഭാഗം ആളുകളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. അതിന് മിക്കവരും ആശ്രയിക്കാളുള്ളത് ഭവന വായ്പയെ (Home Loan) തന്നെയാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ആർബിഐയുടെ ധനനയ യോഗത്തിന് ശേഷം റിപ്പോ നിരക്കിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിർത്തുകയായിരുന്നു. ഇത് വലിയ ലോൺ എടുത്തവർക്കും എടുക്കാനിരിക്കുന്നവർക്കും വലിയ ആശ്വാസമാണ്. പലിശ നിരക്കിൽ ഉണ്ടാകുന്ന ചെറിയൊരു കുറവ് പോലും നിങ്ങളുടെ പ്രതിമാസ ഇ.എം.ഐ (EMI) ഭാരം കുറയ്ക്കുമെന്ന് മാത്രമല്ല, ദീർഘകാലാടിസ്ഥാനത്തിൽ ലക്ഷക്കണക്കിന് രൂപ ലാഭിക്കാനും സഹായിക്കും. നിലവിൽ രാജ്യത്തെ പ്രമുഖ പൊതുമേഖലാ- സ്വകാര്യ ബാങ്കുകളും ഹൗസിംഗ് ഫിനാൻസ് കമ്പനികളും നൽകുന്ന പലിശ നിരക്കുകൾ നോക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. പൊതുമേഖലാ ബാങ്കുകളിലെ നിരക്കുകൾ (Public Sector Banks)

  • ബാങ്ക് ഓഫ് ഇന്ത്യ: 7.10% (ഏറ്റവും കുറഞ്ഞ നിരക്ക്)
  • കാനറ ബാങ്ക്: 7.15%
  • പഞ്ചാബ് നാഷണൽ ബാങ്ക്: 7.20%
  • ബാങ്ക് ഓഫ് ബറോഡ: 7.20%
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI): 7.25%

2. സ്വകാര്യ ബാങ്കുകളിലെ നിരക്കുകൾ (Private Sector Banks)

  • ഫെഡറൽ ബാങ്ക്: 7.30% (ഏറ്റവും കുറഞ്ഞ നിരക്ക്)
  • കൊട്ടക് മഹീന്ദ്ര ബാങ്ക്: 7.60%
  • എച്ച്.ഡി.എഫ്.സി (HDFC) ബാങ്ക്: 7.75%
  • ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്: 7.75%
  • ആക്സിസ് ബാങ്ക്: 8.00%

3. ഹൗസിംഗ് ഫിനാൻസ് കമ്പനികളിലെ നിരക്കുകൾ (Housing Finance Companies)

  • എൽ.ഐ.സി (LIC) ഹൗസിംഗ് ഫിനാൻസ്: 7.15% (ഏറ്റവും കുറഞ്ഞ നിരക്ക്)
  • ബജാജ് ഹൗസിംഗ് ഫിനാൻസ്: 7.25%
  • പി.എൻ.ബി (PNB) ഹൗസിംഗ് ഫിനാൻസ്: 7.75%
  • ആധാർ ഹൗസിംഗ് ഫിനാൻസ്: 8.50%

ശ്രദ്ധിക്കുക: ഭവന വായ്പകളിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നത് മികച്ച ക്രെഡിറ്റ് സ്കോർ (സാധാരണയായി 800-ഓ അതിൽ കൂടുതലോ) ഉള്ളവർക്കായിരിക്കും. കൂടാതെ അപേക്ഷകൻ ശമ്പള വരുമാനക്കാരനാണോ (Salaried) അതോ സ്വയം തൊഴിൽ ചെയ്യുന്നയാളാണോ (Self-employed) എന്നതിനെ ആശ്രയിച്ചും പലിശ നിരക്കുകളിൽ മാറ്റം വരാം.