Asianet News MalayalamAsianet News Malayalam

എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ രീതി വരുന്നു; സംവിധാനം ജനുവരി ഒന്ന് മുതല്‍

രാത്രി എട്ട് മണിമുതല്‍ രാവിലെ എട്ട് മണിവരെ ഒടിപി അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ബാങ്കിങ് ഇടപാടുകള്‍ സാധ്യമാകുക. 
 

changes in cash withdrawal procedure from sbi ATM
Author
Thiruvananthapuram, First Published Dec 27, 2019, 12:13 PM IST

തിരുവനന്തപുരം: രാജ്യത്ത് എടിഎം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ എസ്ബിഐ ഒടിപി അടിസ്ഥാനമാക്കിയുളള പണം പിന്‍വലിക്കല്‍ രീതി നടപ്പാക്കുന്നു. ജനുവരി ഒന്ന് മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. 

രാത്രി എട്ട് മണിമുതല്‍ രാവിലെ എട്ട് മണിവരെ ഒടിപി അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ബാങ്കിങ് ഇടപാടുകള്‍ സാധ്യമാകുക. 

പണം പിന്‍വലിക്കല്‍ ഇനി ഇങ്ങനെ:

1. ആദ്യം പിന്‍വലിക്കേണ്ട തുക എത്രയെന്ന് എടിഎമ്മില്‍ രേഖപ്പെടുത്തുക
2. മുന്നോട്ട് പോകാനുളള നിര്‍ദ്ദേശം നല്‍കുക
3. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ ഒടിപി ലഭ്യമാകും
4. സ്ക്രീനില്‍ ഒടിപി നല്‍കേണ്ട ഭാഗത്ത് അത് ടൈപ്പ് ചെയ്യുക
5. പണം നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ലഭ്യമാകും

മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍നിന്ന് പണംപിന്‍വലിക്കുമ്പോള്‍ ഈ സംവിധാനമുണ്ടാകില്ല. 10,000 രൂപയ്ക്ക് മുകളിലുള്ള തുക പിന്‍വലിക്കുന്നതിനാണ് പുതിയ രീതി നടപ്പാക്കുക. ഇതില്‍ താഴെയുളള തുകയ്ക്ക് പഴയ രീതി തുടരും. പണം പിന്‍വലിക്കുന്നതിന് ക്ലോണ്‍ ചെയ്ത കാര്‍ഡുകള്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നത് ഇതിലൂടെ ബാങ്കിന് തടയാനാകും.

Follow Us:
Download App:
  • android
  • ios