നേരത്തെ റിട്ടേണ്‍ ഫയല്‍ ചെയ്തവരാണോ? ഡിസംബര്‍ 31-ന് മുന്‍പായി ഒറിജിനല്‍ റിട്ടേണോ അല്ലെങ്കില്‍ വൈകിയ റിട്ടേണോ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല.
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള പുതുക്കിയ സമയപരിധിയും ഡിസംബര്‍ 31-ഓടെ അവസാനിച്ചിരിക്കുകയാണ്. ഇതോടെ, ഇതുവരെ റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരും റീഫണ്ട് തുകയ്ക്കായി കാത്തിരിക്കുന്നവരും വലിയ ആശങ്കയിലാണ്. ഡിസംബര്‍ 31 കഴിഞ്ഞാല്‍ റീഫണ്ട് തുക എന്നെന്നേക്കുമായി നഷ്ടപ്പെടുമോ?
അറിയാം ഇക്കാര്യത്തിലെ പ്രധാന വശങ്ങള്‍:
1. നേരത്തെ റിട്ടേണ്‍ ഫയല്‍ ചെയ്തവരാണോ? ഡിസംബര്‍ 31-ന് മുന്‍പായി ഒറിജിനല്‍ റിട്ടേണോ അല്ലെങ്കില്‍ വൈകിയ റിട്ടേണോ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല. റിട്ടേണിലെ തെറ്റുകള്‍ തിരുത്താനുള്ള 'റിവൈസ്ഡ് റിട്ടേണ്‍' കാലാവധി അവസാനിച്ചു എന്നത് സത്യമാണ്. എന്നാല്‍, നേരത്തെ സമര്‍പ്പിച്ച റിട്ടേണില്‍ റീഫണ്ടിന് അര്‍ഹതയുണ്ടെങ്കില്‍, ആ തുക ആദായനികുതി വകുപ്പിന്റെ പരിശോധനകള്‍ക്ക് ശേഷം അക്കൗണ്ടിലെത്തും.
2. ഇതുവരെ റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് എന്ത് സംഭവിക്കും?
ഡിസംബര്‍ 31-നകം ഒരു തവണ പോലും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്കാണ് കാര്യങ്ങള്‍ പ്രതികൂലമാകുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് ഇനി 'അപ്ഡേറ്റഡ് റിട്ടേണ്‍' സമര്‍പ്പിക്കാന്‍ മാത്രമേ അവസരമുള്ളൂ. എന്നാല്‍, ഐടിആര്‍-യു വഴി റീഫണ്ട് ക്ലെയിം ചെയ്യാന്‍ സാധിക്കില്ല. കൂടുതല്‍ വരുമാനം വെളിപ്പെടുത്താനോ അല്ലെങ്കില്‍ നേരത്തെ കാണിക്കാത്ത നികുതി അടയ്ക്കാനോ മാത്രമാണ് ഐടിആര്‍-യു ഉപയോഗിക്കാന്‍ കഴിയുക. ചുരുക്കത്തില്‍, റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ മറന്നുപോയ ഒരാളാണെങ്കില്‍, ് ലഭിക്കാനുണ്ടായിരുന്ന റീഫണ്ട് തുക തിരിച്ചുപിടിക്കാനുള്ള അവസരം ഏകദേശം നഷ്ടപ്പെട്ട അവസ്ഥയിലാണ്.
റീഫണ്ട് ലഭിക്കാന്‍ എത്ര സമയമെടുക്കും?
നേരത്തെ റിട്ടേണ്‍ സമര്‍പ്പിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് സാധാരണഗതിയില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളിലോ മാസങ്ങള്‍ക്കുള്ളിലോ റീഫണ്ട് ലഭിക്കാറുണ്ട്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ വൈകിയേക്കാം:
ടിഡിഎസ് കണക്കുകളിലെ വ്യത്യാസം.
ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ തെറ്റുകള്‍.
റിട്ടേണ്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
സാമ്പത്തിക വര്‍ഷം അവസാനിച്ചതിന് ശേഷം 9 മാസം വരെ റിട്ടേണുകള്‍ പ്രോസസ്സ് ചെയ്യാന്‍ നികുതി വകുപ്പിന് സമയമുണ്ട്. ഇതില്‍ കൂടുതല്‍ വൈകുകയാണെങ്കില്‍ നിശ്ചിത ശതമാനം പലിശ സഹിതം റീഫണ്ട് നല്‍കണമെന്നാണ് നിയമം.
തെറ്റുകള്‍ തിരുത്താന്‍ ഇനി സാധിക്കുമോ?
ഡിസംബര്‍ 31 കഴിഞ്ഞാല്‍ റിട്ടേണിലെ വലിയ തെറ്റുകള്‍ തിരുത്താന്‍ പ്രയാസമാണ്. ലളിതമായ പിശകുകള്‍ മാത്രമാണെങ്കില്‍ 'റെക്ടിഫിക്കേഷന്‍' വഴി പരിഹരിക്കാന്‍ ശ്രമിക്കാം. എന്നാല്‍ ഇത് പുതിയ റീഫണ്ട് ക്ലെയിമുകള്‍ ഉന്നയിക്കാനായി ഉപയോഗിക്കാന്‍ കഴിയില്ല.
ചുരുക്കത്തില്‍ കൃത്യസമയത്ത് റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ പണം സുരക്ഷിതമാണ്. എന്നാല്‍ ഒന്നും ചെയ്യാതെ സമയം കളഞ്ഞവര്‍ക്ക് റീഫണ്ട് തുക തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.
