ഓരോ ബാങ്കുകൾക്കും പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉണ്ട്. ഗൂഗിളിൽ പേഴ്സണൽ ലോൺ കാൽക്കുലേറ്റർ എന്ന് തിരഞ്ഞാൽ ഓരോ ബാങ്കുകളുടെയും ഇഎംഐ കാൽക്കുലേറ്റർ കണ്ടെത്താം

 

വായ്പ എടുക്കുന്നതിന് മുൻപ് പലിശയും കാലവധിയും എല്ലാം നിശ്ചയിക്കുന്നതിനോടൊപ്പം തന്നെ ഇഎംഐ എത്രയാണെന്നും കണക്കാക്കണം. അല്ലാത്ത പക്ഷം വ്യക്തിഗത സാമ്പത്തിക ബജറ്റ് ആകെ തകിടം മറിയും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. എങ്ങനെ ഇഎംഐ അറിയാം? വായ്പകളുടെ തിരിച്ചടവ് കണക്കാക്കുന്നതിന് സഹായിക്കുന്നവയാണ് ഇഎംഐ കാൽക്കുലേറ്റർ. ഓൺലൈനായി പ്രതിമാസ തിരിച്ചടവ് വേഗത്തിലും കൃത്യമായും കണക്കാക്കാൻ ഇഎംഐ കാൽക്കുലേറ്ററുകൾ സഹായിക്കും. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിൻറെ പ്രയോജനങ്ങൾ

ഓരോ ബാങ്കുകൾക്കും പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉണ്ട്. ഗൂഗിളിൽ പേഴ്സണൽ ലോൺ കാൽക്കുലേറ്റർ എന്ന് തിരഞ്ഞാൽ ഓരോ ബാങ്കുകളുടെയും ഇഎംഐ കാൽക്കുലേറ്റർ കണ്ടെത്താം.

1. അനായാസം ഉപയോഗിക്കാം - ഇഎംഐ കാൽക്കുലേറ്ററുകൾ ലളിതമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എല്ലാവർക്കും അവ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും

2. അതിവേഗത്തിൽ ഫലം - ഇഎംഐ കാൽക്കുലേറ്റർ നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ ഇഎംഐ എത്രയാണെന്ന് കണക്കാക്കുന്നു

3. തിരിച്ചടവിന് ശേഷിയുണ്ടോ എന്ന് അറിയാം - ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, പേഴ്സണൽ ലോണിനെ സംബന്ധിച്ച് കൃത്യമായ തീരുമാനങ്ങൾ എടുക്കാം. വായ്പ എടുക്കുന്നയാളുടെ സാമ്പത്തിക ശേഷി വിലയിരുത്താൻ ഇത് സഹായിക്കും.

4. ഏറ്റവും മികച്ച വായ്പ കണ്ടെത്താം - ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, പലിശ നിരക്കുകൾ, പ്രിൻസിപ്പൽ തുകകൾ, കാലാവധികൾ എന്നിവയുടെ വിവിധ സാധ്യതകൾ പരിശോധിക്കാം. ഇത് വഴി ഏറ്റവും മികച്ച വായ്പ ഏതാണെന്ന് കണ്ടെത്താൻ സാധിക്കുന്നു.

5. പ്രതിമാസ ബജറ്റ് കണക്കാക്കാം - ഇഎംഐക്ക് വേണ്ടി എത്ര പണം നീക്കിവെക്കണം എന്നതിനെക്കുറിച്ച് വ്യക്തത നൽകുന്നതിന് ഇഎംഐ കാൽക്കുലേറ്റർ സഹായിക്കുന്നു.

ശരിയായ ലോൺ പ്ലാൻ തിരഞ്ഞെടുക്കുന്നതിൽ പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ സഹായിക്കും. ഒരു ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, വ്യക്തിഗത ലോൺ ആ വ്യക്തിയുടെ ബഡ്ജറ്റിന് അനുയോജ്യമാണോ എന്ന് വിലയിരുത്താം