Asianet News MalayalamAsianet News Malayalam

​ഗുണഭോക്താക്കൾക്ക് ആശ്വാസം: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്കിൽ മാറ്റമില്ല; പുതിയ തിരുമാനം ഇങ്ങനെ

എൻഎസ്ഇ, ബിഎസ്ഇ സൂചികകളെ അടിസ്ഥാനമാക്കിയുളള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ വഴി 2015-16 മുതൽ ഇപിഎഫ്ഒ ഇക്വിറ്റികളിൽ നിക്ഷേപം നടത്തുന്നു.

epfo interest rate for FY21
Author
New Delhi, First Published Mar 4, 2021, 8:23 PM IST

ദില്ലി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ 60 ദശലക്ഷം ​ഗുണഭോക്താക്കൾക്ക് ആശ്വാസം. സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് 2020-21ൽ പലിശ നിരക്ക് 8.5 ശതമാനമായി നിലനിർത്തി.

2012-13 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ 8.5 ശതമാനം പലിശനിരക്കിൽ വീണ്ടും കുറവ് വരുത്തിയേക്കുമെന്ന സൂചനകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോമ്പൗണ്ടിംഗിനൊപ്പം ഉയർന്ന ഇപിഎഫ് പലിശനിരക്കും വരിക്കാർക്ക് ലഭിക്കുന്ന തുകയിലും കാര്യമായ വ്യത്യാസമുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

“നിക്ഷേപത്തെക്കുറിച്ചുള്ള യാഥാസ്ഥിതിക സമീപനമാണ് ഇപിഎഫ് ഒ സ്ഥിരമായി പിന്തുടരുന്നത്, സുരക്ഷയ്ക്കും പ്രിൻസിപ്പൽ ഫണ്ടിന്റെ സംരക്ഷണത്തിനും മുൻഗണന നൽകുകയെന്നതാണത്. ഇപിഎഫ്ഒ നിക്ഷേപത്തിന് റിസക് സാധ്യതകൾ കുറവാണെന്നും, ”പ്രസ്താവനയിൽ പറയുന്നു.

എൻഎസ്ഇ, ബിഎസ്ഇ സൂചികകളെ അടിസ്ഥാനമാക്കിയുളള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ വഴി 2015-16 മുതൽ ഇപിഎഫ്ഒ ഇക്വിറ്റികളിൽ നിക്ഷേപം നടത്തുന്നു. ഇക്വിറ്റി ആസ്തികളിലെ നിക്ഷേപം 2015-16 സാമ്പത്തിക വർഷം അഞ്ച് ശതമാനമായാണ് ആരംഭിച്ചത്. പിന്നീട് ഇത് പോർട്ട് ഫോളിയോയുടെ 15 ശതമാനമായി ഉയരുകയും ചെയ്തു. നടപ്പ് സാമ്പത്തിക വർഷം ഇക്വിറ്റികളിലെ നിക്ഷേപം ലിക്വിഡേറ്റ് ചെയ്യാൻ ഇപിഎഫ്ഒ തീരുമാനിച്ചു.

Follow Us:
Download App:
  • android
  • ios