കൊവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതിയെന്ന് ഇഎസ്ഐ ബോർഡ് തീരുമാനിച്ചു.

മുംബൈ: ഇഎസ്ഐ പദ്ധതികൾക്ക് കീഴിലുള്ള അടൽ ബീമിത് വ്യക്തി കല്യാൺ യോജന പദ്ധതിയുടെ കാലാവധി 2022 ജൂൺ 30 വരെ നീട്ടി കേന്ദ്ര സർക്കാർ. പദ്ധതിയുടെ ഭാഗമായി വിവിധ തൊഴിലാളികൾക്ക് തൊഴിലില്ലായ്മ വേതനം നൽകുന്നുണ്ട്. ഈ സാമ്പത്തിക സഹായം സർക്കാർ തുടരും. ഇതിൻെറ സമയപരിധി ജൂൺ 30 വരെ ആയിരുന്നെങ്കിലും 2021 ജൂലൈ ഒന്നു മുതൽ 2022 ജൂൺ 30 വരെ വീണ്ടും നീട്ടി നൽകുകയായിരുന്നു.

കൊവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതിയെന്ന് ഇഎസ്ഐ ബോർഡ് തീരുമാനിച്ചു. ചികിത്സാ ആനുകൂല്യം ലഭിക്കാൻ 78 തൊഴിൽദിനങ്ങൾ വേണമെന്ന നിലവിലെ വ്യവസ്ഥയിലാണ് ഇളവ്. ഇതു സംബന്ധിച്ച് വിശദമായ വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona