വീട് വെക്കാൻ ഹോം ലോൺ എടുക്കുന്നവർ വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്ത് തീരുമാനമെടുക്കുന്നതാണ് നല്ലത്. ചില പൊതുമേഖലാ ബാങ്കുകൾ 7.10% മുതൽ കുറഞ്ഞ നിരക്കിൽ വായ്പ നൽകുമ്പോൾ, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, വരുമാനം തുടങ്ങിയ ഘടകങ്ങൾ അന്തിമ പലിശ നിരക്കിനെ സ്വാധീനിക്കും.

വീടു വക്കുന്നവ‍‍രെ സംബന്ധിച്ച് അതിനുള്ള പണം കണ്ടെത്താനുള്ള ആദ്യത്തെ മാ‍‌ർ​ഗം ഹോം ലോൺ അല്ലെങ്കിൽ ഭവന വായ്പ എടുക്കുക എന്നുള്ളതാണ്. രാജ്യത്ത് ഇന്ന് ഒരു ഹൗസിം​ഗ് ലോണെടുക്കാൻ ഒരുപാട് ഓപ്ഷനുകളുമുണ്ട്. ഇതിനായി പെട്ടെന്ന് ഒരു തീരുമാനമെടുക്കുന്നതിന് മുൻപ് വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്യുകയാണ് വേണ്ടത്. നിലവിൽ ചില പൊതുമേഖലാ ബാങ്കുകൾ ഏകദേശം 7.10 ശതമാനം മുതൽ കുറഞ്ഞ നിരക്കിൽ ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, ലോൺ തുക, വരുമാനം, ജോലി ചെയ്യുന്ന സ്ഥാപനം, റീപെയ്മെന്റ് ഹിസ്റ്ററി എന്നിവയനുസരിച്ച് നിരക്കുകളിൽ മാറ്റം വന്നേക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭവന വായ്പകളുടെ പലിശ നിരക്കുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) വായ്പാ നയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഏറ്റവും പുതിയ വായ്പാനയ അവലോകനത്തിൽ, ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ 5.25 ശതമാനമായി നിലനിർത്തിയിരുന്നു. നിലവിൽ, വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന ഭവന വായ്പാ പലിശ നിരക്കുകൾ നോക്കാം.

സൗത്ത് ഇന്ത്യൻ ബാങ്ക്: 7.20% മുതൽ

ഫെഡറൽ ബാങ്ക്: 7.35% മുതൽ 10.25% വരെ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 7.10% മുതൽ 9.15% വരെ

ബാങ്ക് ഓഫ് ഇന്ത്യ: 7.10% മുതൽ 10.25% വരെ

ഐസിഐസിഐ ബാങ്ക് (ICICI): 7.55% മുതൽ

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: 7.15% മുതൽ 9.60% വരെ

യുകോ ബാങ്ക് (UCO Bank): 7.15% മുതൽ 9.25% വരെ

ഇന്ത്യൻ ബാങ്ക്: 7.15% മുതൽ 9.55% വരെ

ബാങ്ക് ഓഫ് മഹാരാഷ്ട്ര: 7.10% മുതൽ 9.90% വരെ

എച്ച്എസ്ബിസി ബാങ്ക് (HSBC): 7.45% മുതൽ

കർണാടക ബാങ്ക്: 7.49% മുതൽ 11.72% വരെ

കൊട്ടക് മഹിന്ദ്ര ബാങ്ക്: 7.60% മുതൽ മുതൽ

എൽഐസി ഹൗസിംഗ് ഫിനാൻസ്: 7.15% മുതൽ

ബജാജ് ഹൗസിംഗ് ഫിനാൻസ്: 7.25% മുതൽ

പിഎൻബി ഹൗസിംഗ് ഫിനാൻസ്: 7.50% മുതൽ

ഐസിഐസിഐ ഹോം ഫിനാൻസ്: 7.50% മുതൽ

ഗോദ്റെജ് ഹൗസിംഗ് ഫിനാൻസ്: 7.65% മുതൽ

ആദിത്യ ബിർള ക്യാപിറ്റൽ: 7.75% മുതൽ

ഉയർന്ന ക്രെഡിറ്റ് സ്കോർ (സാധാരണയായി 800-ഉം അതിനുമുകളിലും) ഉള്ള അപേക്ഷകർക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, അപേക്ഷകൻ ശമ്പളം വാങ്ങുന്ന വ്യക്തിയാണോ (salaried) അതോ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിയാണോ (self-employed) എന്നതിനെ അടിസ്ഥാനമാക്കിയും പലിശ നിരക്കിലുള്ള വ്യത്യാസവും.