ഉയര്‍ന്ന തുക വരുമ്പോള്‍ ഇഎംഐ ഓപ്ഷന്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകളിതാ..
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്തവർ ഇന്ന് വളരെ കുറവാണ്. റിവാർഡുകളും ക്യാഷ് ബാക്കുകളും ക്രെഡിറ്റ് കാർഡിനെ കൂടുതൽ ജനപ്രിയമാക്കിയിട്ടുണ്ട്. വലിയ തുകയ്ക്കാണ് വാങ്ങലുകൾ നടത്തുന്നതെങ്കിൽ ഉപയോഗിക്കാൻ പറ്റിയ ക്രെഡിറ്റ് കാർഡുകൾ പരിചയപ്പെടാം
1. ഐസിഐസിഐ ബാങ്ക് : ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ 3 മാസം മുതല്‍ 24 മാസം വരെയുള്ള കാലയളവില്‍ തുല്യമായ പ്രതിമാസ തവണകളായി മാറ്റുന്നതിനും തവണകളായി പണം നല്‍കാനും കഴിയുന്നവയാണ് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍
2. എച്ച്ഡിഎഫ്സി ബാങ്ക്: സ്മാര്‍ട്ട് ഇഎംഐ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നവയാണ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍. 6 മുതല്‍ 48 മാസം വരെയുള്ള തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കാം
3. ആക്സിസ് ബാങ്ക്: 1 ശതമാനം, 1.08 ശതമാനം, 1.25 ശതമാനം ,1.5 ശതമാനം , 2 ശതമാനം എന്നിങ്ങനെയുള്ള പലിശ നിരക്കില്‍ ഗഡുക്കളായി ആക്സിസ് ബാങ്ക ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളില്‍ പണം തിരിച്ചടയ്ക്കാം.
4. എസ്ബിഐ കാര്‍ഡ്: എസ്ബിഐ കാര്‍ഡ് വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ തിരിച്ചടവ് പ്രതിമാസ തവണകളിലേക്ക് മാറ്റുന്നത് 3 വഴികളിലൂടെ ചെയ്യാം.
A. എസ്ബിഐ കാര്‍ഡ് ഓണ്‍ലൈന്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.
B. 56767 ലേക്ക് എഫ്പി എസ്എംഎസ് ചെയ്യുക
C. 3902 02 02/ 1860 180 1290 എന്ന നമ്പറുകളില്‍ വിളിക്കുക.
5. ആര്‍ബിഎല്‍ ബാങ്ക് : 3, 6, 9, 12, 18 അല്ലെങ്കില്‍ 24 മാസങ്ങളിലെ ഇഎംഐ ആക്കി ഇടപാടുകളെ മാറ്റാന്‍ ആര്‍ബിഎല്‍ ബാങ്ക് ഉപഭോക്താക്കളെ അനുവദിക്കും
