കൊച്ചി: ഭീം യുപിഐ സൗകര്യമുള്ള ഏത് മൊബൈല്‍ ആപ്പിലൂടെയും ഫാസ്ടാഗുകള്‍ റീ ചാര്‍ജ് ചെയ്യാന്‍ സൗകര്യം ലഭ്യമാക്കി. നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ലഭ്യമാക്കിയിരിക്കെ മറ്റു സൗകര്യങ്ങള്‍ക്ക് പുറമെയാണിത്. വാഹനത്തിന്റെ നമ്പറിന് ശേഷം @BankUPIHandle എന്നതായിരിക്കും റീചാര്‍ജ് ചെയ്യാനായുള്ള യുപിഐ ഐഡി. 

ആവശ്യമായ തുകയ്ക്ക് റീചാര്‍ജു ചെയ്തു കഴിഞ്ഞാല്‍ അതു വരവുവെച്ച വിവരം എസ്എംഎസ് ആയി ലഭിക്കും. പുതിയ സംവിധാനത്തിലൂടെ ലളിതവും സുരക്ഷിതവും സുതാര്യവുമായി ടോള്‍ അടക്കല്‍ സാധ്യമാകുമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച എന്‍സിപിഐ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ പ്രവീണ റായ് പറഞ്ഞു. ടോള്‍ പ്ലാസകളിലെ തിരക്കും ക്യൂവും ഒഴിവാക്കാന്‍ ഈ സൗകര്യം വാഹന ഉടമകള്‍ക്കു നല്‍കും.