തിരുവനന്തപുരം: സർവീസ് പെൻഷൻകാരുടെ വാർഷിക മസ്റ്ററിങ്ങിനുളള അവസാന തീയതി 2021 മാർച്ച് 31 വരെ സർക്കാർ ദീർഘിപ്പിച്ചു. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. 

സാധാരണ​ഗതിയിൽ ട്രഷറിയിൽ നേരിട്ട് ഹാജരായോ, ലൈഫ് സർട്ടിഫിക്കറ്റ് ട്രഷറിയിൽ സമർപ്പിച്ചോ ജീവൻ പ്രമാൺ പോർട്ടൽ വഴി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയോ ആണ് മസ്റ്റർ ചെയ്യേണ്ടത്. എന്നാൽ, പകർച്ചവ്യാധി സംസ്ഥാനത്ത് രൂക്ഷമായ പശ്ചാത്തലത്തിൽ മസ്റ്റർ ചെയ്യാൻ, ലൈഫ് സർട്ടിഫിക്കറ്റ് തപാലിലോ ഇ -മെയിലിലോ അയച്ചാൽ മതിയാകും. 

സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമ പെൻഷനും ലഭിക്കുന്നതിനുളള മസ്റ്ററിങ്ങിന് ഈ മാസം 15 വരെ വീണ്ടും അവസരം നൽകിയിട്ടുണ്ട്.