തിരുവനന്തപുരം: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പൊതുമേഖല ബാങ്കുകളുടെയും ഇടപാട് സമയം ഏകീകരിച്ചു. ഇന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് രാവിലെ 10 മുതല്‍ വൈകിട്ട് നാല് മണിവരെ ബാങ്ക് ഇടപാടുകള്‍ നടത്താം. ഇതോടൊപ്പം ഉച്ചഭക്ഷണ ഒഴുവ് സമയവും സംസ്ഥാനത്ത് ഏകീകരിച്ചു. ഉച്ചയ്ക്ക് രണ്ട് മുതല്‍ രണ്ടര വരെയാണ് ഒഴിവുസമയം. 

ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനതല ബാങ്കേഴ്സ് സമിതിയാണ് സമയക്രമം ഏകീകരിച്ചത്. എന്നാല്‍, സ്വകാര്യ ബാങ്കുകളില്‍ ഈ സമയക്രമം ബാധകമാകില്ല.