നേരത്തെയുള്ള സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ തീരുമാനിക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരുന്നു: എപ്പോള്‍ തുടങ്ങണം, പ്രതിമാസ നിക്ഷേപം എത്രയായിരിക്കണം, റിട്ടയര്‍മെന്‍റ് കോര്‍പ്പസ് ലക്ഷ്യം എന്തായിരിക്കണം, ഒരു ഫണ്ട് ഉണ്ടാക്കാന്‍ എത്ര വര്‍ഷമെടുക്കും?
നേരത്തെ വിരമിക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ജോലിയുപേക്ഷിച്ച് ജീവിതം മുഴുവന്‍ ഒരു കടല്‍ത്തീരത്തെ വീട്ടില്‍ ചെലവഴിക്കുക എന്നല്ല. മറിച്ച്, സാമ്പത്തിക സ്വാതന്ത്ര്യം നേരത്തെ നേടുക എന്നതാണ്. അതായത്, പ്രതിമാസ ചെലവുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പണം കണ്ടെത്താന്‍ കഠിനാധ്വാനം ചെയ്യേണ്ടതില്ലാത്ത ഒരു ഘട്ടത്തിലേക്ക് എത്തുക. ഒരാള്‍ക്ക് 35, 50, 60 വയസ്സിലോ അല്ലെങ്കില്‍ ഒരിക്കലും സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ കഴിഞ്ഞെന്നും വരില്ല. ഇത് നിങ്ങളുടെ റിട്ടയര്‍മെന്‍റ് എങ്ങനെ ആസൂത്രണം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നേരത്തെ പ്ലാനിംഗ് തുടങ്ങുന്നത് ഗുണകരമാകും.
നേരത്തെയുള്ള സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ തീരുമാനിക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരുന്നു: എപ്പോള്‍ തുടങ്ങണം, പ്രതിമാസ നിക്ഷേപം എത്രയായിരിക്കണം, റിട്ടയര്‍മെന്‍റ് കോര്‍പ്പസ് ലക്ഷ്യം എന്തായിരിക്കണം, ഒരു ഫണ്ട് ഉണ്ടാക്കാന്‍ എത്ര വര്‍ഷമെടുക്കും?
ആദ്യ ശമ്പളത്തില്‍ നിന്ന് തന്നെ റിട്ടയര്‍മെന്‍റ് പ്ലാനിംഗ് തുടങ്ങുന്നതാണ് ഏറ്റവും അനുയോജ്യമായ സമയം. ഭാവിയില്‍ പണപ്പെരുപ്പത്തിനനുസരിച്ച് പ്രതിമാസ ചെലവുകള്‍ എത്രയാണെന്നതിനെ ആശ്രയിച്ചിരിക്കും ലക്ഷ്യമിടുന്ന കോര്‍പ്പസിന്‍റെ വലുപ്പം. പ്രതിമാസ നിക്ഷേപം, ഭാവിയിലെ കോര്‍പ്പസിന്‍റെ വലുപ്പത്തെയും അതില്‍ നിന്നുള്ള പ്രതിമാസ വരുമാനത്തെയും ആശ്രയിച്ചിരിക്കും.
ഒരു ഉദാഹരണത്തിലൂടെ ഇത് മനസ്സിലാക്കാം:
നിലവിലെ പ്രായം: 25 വയസ്സ്
വിരമിക്കുന്ന പ്രായം: 40 വയസ്സ്
ഇന്നത്തെ പ്രതിമാസ ചെലവ്: 30,000
പണപ്പെരുപ്പ നിരക്ക്: 6%
വിരമിക്കുമ്പോള്‍ പ്രതിമാസ ചെലവുകള്‍: ഏകദേശം 1,00,000
ഇന്നത്തെ പ്രതിമാസ എസ്ഐപി- 20,000 രൂപ
ഓരോ വര്‍ഷവും വര്‍ദ്ധിപ്പിക്കുന്നത്: 10%
പ്രതിവര്‍ഷ വരുമാനം (നിക്ഷേപത്തില്‍ നിന്ന്): 14%
പണപ്പെരുപ്പം : 6%
വിരമിക്കുമ്പോള്‍ ആകെ തുക: 2,04,20,395 രൂപ
കോര്‍പ്പസില്‍ നിന്ന് സിസ്റ്റമാറ്റിക് വിഡ്രോവര്‍ പ്ലാന്‍ വഴിയുള്ള വരുമാനം
എസ് ഡബ്ല്യു പി നിക്ഷേപത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന വാര്‍ഷിക വരുമാനം: 7%
ഈ കോര്‍പ്പസില്‍ നിന്ന് പ്രതിമാസ വരുമാനം: 1,00,000
പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്ന കാലയളവ്: 30 വര്‍ഷം
30 വര്‍ഷത്തിന് ശേഷം ബാക്കിയുള്ള തുക: 9,82,29,193 രൂപ
നിങ്ങളുടെ നിലവിലെ പ്രതിമാസ ചെലവ് 25 വയസ്സില്‍ 30,000 ആണെങ്കില്‍, 6% പണപ്പെരുപ്പ നിരക്കില്‍ 15 വര്‍ഷത്തിന് ശേഷം അത് ഏകദേശം 1,00,000 ആയി മാറും.
അതിനാല്‍, പ്രതിമാസം 1,00,000 പെന്‍ഷന്‍ ലഭിക്കുക എന്നതായിരിക്കണം ലക്ഷ്യം
ഇതിനായി, നിങ്ങളുടെ റിട്ടയര്‍മെന്‍റ് പ്ലാനിംഗില്‍ പ്രതിമാസം 20,000-ന്‍റെ എസ്ഐപി ആരംഭിച്ച് ഓരോ വര്‍ഷവും തുക 5% വര്‍ദ്ധിപ്പിക്കണം
ഇത് ചെയ്യുകയും നിങ്ങളുടെ എസ്ഐപി നിക്ഷേപത്തില്‍ നിന്ന് 14% വാര്‍ഷിക വരുമാനം നേടുകയും ചെയ്യുകയാണെങ്കില്‍, 40 വയസ്സില്‍, നിങ്ങളുടെ നിക്ഷേപിച്ച തുക 76,25,396 ആയിരിക്കും. ദീര്‍ഘകാല മൂലധന നേട്ടം 1,27,94,999 ആയിരിക്കും, കൂടാതെ കോര്‍പ്പസിന്‍റെ ആകെ മൂല്യം 2,04,20,395 ആയിരിക്കും.
40 വയസ്സില്‍ പ്രതിമാസ പെന്‍ഷന്‍ ആരംഭിക്കേണ്ടതിനാല്‍, ഈ പണം ഉപയോഗിച്ച് റിസ്കുള്ള നിക്ഷേപങ്ങള്‍ നടത്താന്‍ സാധിക്കില്ല.
നിക്ഷേപങ്ങളില്‍ നിന്ന് കുറഞ്ഞത് 7% വരുമാനം പ്രതീക്ഷിക്കുന്ന ഒരു ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടില്‍ ഇത് നിക്ഷേപിക്കാം.
നിങ്ങളുടെ എസ്ഡബ്ല്യുപി നിക്ഷേപങ്ങളില്‍ നിന്ന് 7% വാര്‍ഷിക വരുമാനം ലഭിക്കുകയാണെങ്കില്‍,് 30 വര്‍ഷത്തേക്ക് പ്രതിമാസം 1,00,000 വരുമാനം നേടാനാകും. അതിനുശേഷവും നിങ്ങളുടെ ഫണ്ടില്‍ ഏകദേശം 9,82,29,193 തുക ബാക്കിയുണ്ടായിരിക്കും.
(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഈ കണക്കുകള്‍ വിദ്യഭ്യാസ ആവശ്യങ്ങള്‍ക്കായി മാത്രമാണ്. നിങ്ങളുടെ റിട്ടയര്‍മെന്‍റ് ആസൂത്രണം ചെയ്യുന്നതിന് മുമ്പ് സ്വന്തം നിലയ്ക്ക് പരിശോധന നടത്തുകയോ ഒരു വിദഗ്ദ്ധനുമായി കൂടിയാലോചിക്കുകയോ ചെയ്യുക.)


