Asianet News MalayalamAsianet News Malayalam

എസ്ബിഐയും ഇനി 'റൂപേ കാര്‍ഡില്‍' !, അവതരിക്കുന്നത് ക്രെഡിറ്റ് കാര്‍ഡ് രൂപത്തില്‍

അന്താരാഷ്ട്ര സ്വീകാര്യത വര്‍ധിപ്പിക്കാനായി റൂപേയ്ക്ക് ഈ രംഗത്തുളള ഡിസ്കവര്‍, ജപ്പാന്‍ ക്രെഡിറ്റ് ബ്യൂറോ, ചൈനയുടെ യൂണിയന്‍ പേ എന്നിവരുമായി പങ്കാളിത്തമുണ്ട്. 

sbi rupay credit card
Author
Thiruvananthapuram, First Published Sep 2, 2019, 10:50 AM IST

തിരുവനന്തപുരം: ഇനിമുതല്‍ എസ്ബിഐയില്‍ നിന്ന് റൂപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കും. മേഖലയില്‍ യുഎസ് കമ്പനികളായ വിസയും മാസ്റ്റര്‍ കാര്‍ഡുമായാണ് നിലവില്‍ ആധിപത്യം പുലര്‍ത്തുന്നത്. 

പേയ്മെന്‍റ് രംഗത്ത് തദ്ദേശ സാന്നിധ്യമാണ് റൂപേ. നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് റൂപേ കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. സിംഗപ്പൂര്‍, ഭൂട്ടാന്‍, യുഎഇ തുടങ്ങിയ വിദേശരാജ്യങ്ങളാണ് ഇതുവരെ റൂപേ കാര്‍ഡുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുളളത്. ഇതു കൂടാതെ അന്താരാഷ്ട്ര സ്വീകാര്യത വര്‍ധിപ്പിക്കാനായി റൂപേയ്ക്ക് ഈ രംഗത്തുളള ഡിസ്കവര്‍, ജപ്പാന്‍ ക്രെഡിറ്റ് ബ്യൂറോ, ചൈനയുടെ യൂണിയന്‍ പേ എന്നിവരുമായി പങ്കാളിത്തമുണ്ട്. 

Follow Us:
Download App:
  • android
  • ios