Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ നേരിട്ട് വാങ്ങാം: പ്രത്യേക പോര്‍ട്ടലുമായി റിസര്‍വ് ബാങ്ക്

അംഗീകൃത കെവൈസി വിവരങ്ങള്‍ നല്‍കി ആര്‍ക്കും ആര്‍ഡിജി അക്കൗണ്ട് തുടങ്ങാനാകും. 

special web portal to buy government bonds
Author
Mumbai, First Published Jul 15, 2021, 12:51 PM IST

മുംബൈ: റീട്ടെയില്‍ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ കടപത്രങ്ങളും സെക്യൂരിറ്റികളും ഇനി നേരിട്ട് വാങ്ങാം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്താൻ പദ്ധതിയിട്ടിരിക്കുകയാണ് റിസര്‍വ് ബാങ്ക്. 

ഈ സംവിധാനത്തിലൂടെ വ്യക്തിഗത നിക്ഷേപകര്‍ക്ക് റീട്ടെയില്‍ ഡയറക്ട് ഗില്‍റ്റ് (ആര്‍ഡിജി) അക്കൗണ്ട് തുറക്കാനാകുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. സര്‍ക്കാര്‍ കടപ്പത്രങ്ങളുടെയും സെക്യൂരിറ്റികളുടെയും പ്രാരംഭ ലേലം ഉള്‍പ്പടെയുളള എല്ലാ ഇടപാടുകള്‍ക്കും ഈ പോര്‍ട്ടലില്‍ സൗകര്യം ഉണ്ടാകും. 

അംഗീകൃത കെവൈസി വിവരങ്ങള്‍ നല്‍കി ആര്‍ക്കും ആര്‍ഡിജി അക്കൗണ്ട് തുടങ്ങാനാകും. ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട്, പാന്‍ നമ്പര്‍, ആധാര്‍, മൊബൈല്‍ നമ്പര്‍, ഇ- മെയില്‍ എന്നിവയാണ് അക്കൗണ്ട് തുടങ്ങാന്‍ ആവശ്യമുളളവ.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios