Asianet News MalayalamAsianet News Malayalam

ജിയോ റീചാർജിന് വമ്പൻ ക്യാഷ്ബാക്ക്: മികച്ച ഓഫറുമായി റിലയൻസ് റീടെയ്ൽ

ജിയോ വെബ്സൈറ്റ് വഴിയോ മൈജിയോ ആപ്പ് വഴിയോ നടത്തുന്ന റീചാർജുകളിൽ മാത്രമാണ് ഓഫർ ലഭിക്കുക

Three prepaid jio recharge plans to give customer 20 percent cashback
Author
Thiruvananthapuram, First Published Sep 29, 2021, 9:42 PM IST

തിരുവനന്തപുരം: ജിയോ പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്കായി വമ്പൻ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ് റീടെയ്ൽ. മൂന്ന് റീചാർജ് പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് 20 ശതമാനം ക്യാഷ്ബാക്കാണ് റിലയൻസ് വാഗ്ദാനം ചെയ്യുന്നത്. ഒക്ടോബർ രണ്ട് മുതൽ റിലയൻസ് സ്റ്റോറുകളിലും അജിയോ അടക്കം റിലയൻസിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഈ ക്യാഷ്ബാക്ക് റെഡീം ചെയ്യാനും സാധിക്കും.

ജിയോ വെബ്സൈറ്റ് വഴിയോ മൈജിയോ ആപ്പ് വഴിയോ നടത്തുന്ന റീചാർജുകളിൽ മാത്രമാണ് ഓഫർ ലഭിക്കുക. അതും 249, 555, 599 എന്നീ മൂന്ന് പ്ലാനുകളിലാണ് ഓഫർ ലഭിക്കുക. പേടിഎം, ഫോൺപേ, ഗൂഗിൾ പേ എന്നിവ വഴി ഈ ഓഫറുകൾക്ക് പണം നൽകിയാൽ ഓഫറുകൾ ലഭിക്കില്ലെന്ന കാര്യം പ്രത്യേകം ഓർത്തിരിക്കണം. ജിയോ വെബ്സൈറ്റ് വഴിയാണ് റീചാർജ് ചെയ്യുന്നതെങ്കിൽ പ്രീപെയ്‌ഡ് വിഭാഗത്തിൽ പോപുലർ പ്ലാൻസ് എന്ന ഓപ്ഷനിലെ 20 ശതമാനം ക്യാഷ്ബാക്ക് എന്ന് കാണുന്ന മൂന്ന് പ്ലാനുകളിൽ ഒന്നിൽ ക്ലിക് ചെയ്യണം.

ജിയോ 249 റീചാർജിലൂടെ ഉപഭോക്താക്കൾക്ക് 56 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളും പ്രതിദിനം 100 എസ്എംഎസും 28 ദിവസം ലഭിക്കും. 555 രൂപയുടെ പ്ലാനിൽ ഉപഭോക്താക്കൾക്ക് 126 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. 599 രൂപയുടെ പ്ലാനിലാണെങ്കിൽ 168 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളും പ്രതിദിനം 100 എസ്എംഎസും 84 ദിവസത്തേക്ക് ലഭിക്കും.

Follow Us:
Download App:
  • android
  • ios