Asianet News MalayalamAsianet News Malayalam

ധനകാര്യ സ്ഥാപനങ്ങൾക്ക് അമ്പരപ്പ്; യുപിഐ ഇടപാടുകളിലും മൂല്യത്തിലും വൻ ഇടിവ്

മൂല്യത്തിലാകട്ടെ 91 ശതമാനമാണ് വർധന. 2020 ഫെബ്രുവരിയിൽ 146 ധനകാര്യ സ്ഥാപനങ്ങളാണ് യുപിഐ രംഗത്ത് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 213 ആയി ഉയർന്നു. 

UPI payments decline in feb 2021
Author
Mumbai, First Published Mar 2, 2021, 8:06 PM IST

മുംബൈ: രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണവും മൂല്യവും പത്ത് മാസത്തിനിടെ ആദ്യമായി ഇടിഞ്ഞു. ജനുവരിയിൽ 2302.73 ദശലക്ഷം ഇടപാടുകളിലൂടെ 431181.89 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ട സ്ഥാനത്ത് ഫെബ്രുവരിയിൽ, 2292.90 ദശലക്ഷം ഇടപാടുകളിൽ നിന്ന് 425062.76 കോടി രൂപയാണ് കൈമാറിയത്.

നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ 999.57 ദശലക്ഷം ഇടപാടുകളിൽ നിന്നായി 151140.66 കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. 

എന്നാൽ, മുൻവർഷം ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ഇത്തവണ 73 ശതമാനം വർധനവ് ഇടപാടുകളിൽ നടന്നിട്ടുണ്ട്. മൂല്യത്തിലാകട്ടെ 91 ശതമാനമാണ് വർധന. 2020 ഫെബ്രുവരിയിൽ 146 ധനകാര്യ സ്ഥാപനങ്ങളാണ് യുപിഐ രംഗത്ത് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 213 ആയി ഉയർന്നു. 

ഫെബ്രുവരി മാസത്തിലും മുന്നിൽ ഫോൺപേയാണ്. 968.72 ദശലക്ഷം ഇടപാടുകളിൽ നിന്നായി 1.92 ലക്ഷം കോടിയാണ് ഫോൺപേ വഴി ഉപഭോക്താക്കൾ കൈമാറിയത്.  ഗൂഗിൾ പേ വഴി 853.53 ദശലക്ഷം ഇടപാടുകളിലൂടെ 1.77 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios