Asianet News MalayalamAsianet News Malayalam

ഇന്ത്യാക്കാർക്ക് യുപിഐയോട് പ്രിയമേറുന്നു, ജൂലൈയിൽ നടന്നത് റെക്കോർഡ് ഇടപാട്

ജൂണിൽ 2.8 ബില്യൺ ഇടപാടുകളിലായി 5.47 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. മെയ് മാസത്തെ അപേക്ഷിച്ച് 11.56 ശതമാനമായിരുന്നു വർധന. 

UPI transactions hit record high in july 2021
Author
New Delhi, First Published Aug 1, 2021, 6:04 PM IST

ദില്ലി: ജൂലൈ മാസത്തിൽ രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും വലിയ വർധന. 3.24 ബില്യൺ ഇടപാടുകളാണ് ജൂലൈയിൽ നടന്നത്. ജൂൺ മാസത്തെ അപേക്ഷിച്ച് 15.7 ശതമാനമാണ് വർധന. 

ജൂലൈയിൽ നടന്ന ഇടപാടുകളുടെ ആകെ മൂല്യം 6.06 ലക്ഷം കോടി രൂപയാണ്. ഇത് ജൂണിൽ നടന്ന ഇടപാടുകളുടെ മൂല്യത്തേക്കാൾ 10.76 ശതമാനം അധികമാണ്.

യുപിഐ ഇടപാടുകൾ ആരംഭിച്ചത് 2016 ലാണ്. 2019 ഒക്ടോബറിലാണ് ഇത് ആദ്യമായി ഒരു ബില്യൺ ഇടപാടുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. 2020 ഒക്ടോബറിൽ ഒരു വർഷത്തിന് ശേഷം രണ്ട് ബില്യൺ ഇടപാടെന്ന നാഴികക്കല്ലും പിന്നിട്ടു. അതിന് ശേഷം പത്ത് മാസം മാത്രമെടുത്താണ് മൂന്ന് ബില്യൺ ഇടപാടെന്ന വലിയ സംഖ്യയിലേക്കുള്ള കുതിപ്പ്.

ജൂണിൽ 2.8 ബില്യൺ ഇടപാടുകളിലായി 5.47 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. മെയ് മാസത്തെ അപേക്ഷിച്ച് 11.56 ശതമാനമായിരുന്നു വർധന. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios