തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിനേറ്റ കനത്ത തിരിച്ചടിയില്‍ പഠിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ. വിശ്വാസ സംരക്ഷണ നിയമം കൊണ്ടു വരുമെന്ന യുഡിഫ് പ്രഖ്യാപനത്തിന് എത്രത്തോളം വിശ്വാസ്യത ഉണ്ടെന്ന് പറയാൻ കഴിയില്ലെന്നും എ വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു. 

"മുഖ്യമന്ത്രിയുടെ ശൈലി മാധ്യമ സൃഷ്ടിയാണ്. അതിന് വസ്തുതയുടെ പിൻബലമില്ല. തോൽവിയുടെ കാരണം ശബരിമല വിഷയം മാത്രമാണെന്ന് പറയാനാവില്ല. പക്ഷേ ശബരിമല വിഷയം ശരിയായി ജനങ്ങളിൽ എത്തിക്കാൻ ഇടത്പക്ഷത്തിന് സാധിച്ചില്ലെന്നത് വസ്തുതയാണ്. എന്താണ് തോല്‍വിയുടെ കാരണമെന്ന് പഠിക്കും" എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. രമ്യ ഹരിദാസിനെതിരായ പരാമർശത്തിന്‍റെ സ്വാധീനമില്ലെന്ന് ഇന്നും എ വിജയരാഘവൻ  ആവര്‍ത്തിച്ചു