രാജ്മോഹൻ ഉണ്ണിത്താനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് ഒരു വിഭാഗം നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രാദേശിക നേതാക്കളുടേയും പ്രവർത്തകരുടേയും വികാരം സംസ്ഥാന ദേശീയ നേതാക്കളെ അറിയിക്കുന്നതിൽ ഡിസിസി പ്രസിഡന്റ് പരാജയപ്പെട്ടെന്നായിരുന്നു ഇവരുടെ ആരോപണം.
കാസര്‍കോട്: ഹൈക്കമാന്‍റ് തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുമെങ്കിലും ഡിഡിസി പ്രസിഡന്‍റിനെതിരെ കലാപക്കൊടിയുയര്‍ത്താന്‍ കാസര്‍കോട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത്. സ്ഥാനാർത്ഥി നിർണയത്തിൽ പ്രവർത്തകരുടെ വികാരം പാർട്ടിയെ അറിയിക്കുന്നതിൽ ജില്ലാ നേതൃത്വം വീഴ്ച വരുത്തിയെന്നാണ്‍ ഇവരുടെ ആരോപണം.
ഡിസിസി അധ്യക്ഷൻ ഹക്കീം കുന്നിലിനെ മാറ്റണമെന്നാവശ്യപ്പെട്ട് 18 ഡിസിസി ഭാരവാഹികൾ സംസ്ഥാന ദേശീയ നേതൃത്വത്തിന് കത്ത് നൽകി. ഇതിനിടെ നാളെ മണ്ഡലത്തിൽ പ്രചാരണം തുടങ്ങുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താൻ വ്യക്തമാക്കി.
രാജ്മോഹൻ ഉണ്ണിത്താനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് ഒരു വിഭാഗം നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രാദേശിക നേതാക്കളുടേയും പ്രവർത്തകരുടേയും വികാരം സംസ്ഥാന ദേശീയ നേതാക്കളെ അറിയിക്കുന്നതിൽ ഡിസിസി പ്രസിഡന്റ് പരാജയപ്പെട്ടെന്നായിരുന്നു ഇവരുടെ ആരോപണം.
ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ മാറ്റാതെ പാർട്ടി പ്രവർത്തനങ്ങളുമായി സഹകരിക്കില്ലെന്ന് കാണിച്ച് സംസ്ഥാന ദേശീയ നേതൃത്വത്തിന് ഇവര്‍ കത്തും നൽകി. എന്നാൽ ഇത് സംബന്ധിച്ച് തന്നെ ആരും പ്രതിഷേധം അറിയിച്ചിട്ടില്ലെന്നും ഉണ്ണിത്താന് മികച്ച സ്വീകാര്യതയാണ് ജില്ലയിലുള്ളതെന്നുമാണ് ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നേല്‍ പറയുന്നത്.
ഹക്കീം കുന്നിൽ ഡിസിസി അധ്യക്ഷനായെത്തിയമ്പോഴും സമാനമായ പ്രതിഷേധം ഉണ്ടായിരുന്നു. അതെ സംഘം തന്നെയാണ് ഈ പ്രതിഷേധത്തിന് പിറകിൽ. വ്യക്തി വിരോധമാണ് ഇവരുടെ പ്രതിഷേധത്തിന് കാരണമെന്നുമാണ് ഡിസിസി പ്രസിഡന്റിനെ അനുകൂലിക്കുന്നവർ പറയുന്നത്. തനിക്കെതിരെ പരാതി ഇല്ലെന്നും നാളെ മണ്ഡലത്തിലെത്തി പ്രചാരണം തുടങ്ങുമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
ഇതിനിടെ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ എ ഗോവിന്ദനുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണിൽ ബന്ധപ്പെട്ടു. പ്രതിഷേധത്തിൽ നിന്നും പിന്മാറണമെന്നും പാർട്ടിയുമായി സഹകരിക്കണമെന്നും ചെന്നിത്തവല അഡ്വ എ ഗോവിന്ദന് കര്‍ശന നിർദേശം നൽകി.
