അന്‍പത് ലക്ഷം ജോലികളും വനിതകള്‍ക്ക് അന്‍പത് ശതമാനം സംവരണവും കൊണ്ടുവരുമെന്നതാണ് പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം. ഹൈവേകളില്‍ ടോള്‍ നിര്‍ത്തലാക്കും, പൊതുവിതരണ സംവിധാനത്തിലൂടെ റേഷന്‍ വിതരണം കാര്യക്ഷമമാക്കും, സൗജന്യ വൈഫൈ എന്നിങ്ങനെ മറ്റ് പാര്‍ട്ടികളില്‍ നിന്നും ഒരു പടി കൂടി കടന്നാണ് എംഎന്‍എമ്മിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടനും മക്കള്‍ നീതി മയ്യം(എംഎന്‍എം) സ്ഥാപകനുമായ കമല്‍ഹാസന്‍. ഞായറാഴ്ച കോയമ്പത്തൂരില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടി പ്രകടന പത്രികയും സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട ലിസ്റ്റും ഇന്ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ പുറത്തുവിടും.
പാര്‍ട്ടിയുടെ എല്ലാ സ്ഥാനാര്‍ത്ഥികളും തന്‍ററെ മുഖങ്ങളാണെന്നും ഇത്തവണ മത്സരിക്കാനില്ലെന്നും കമല്‍ ഹാസന്‍ അറിയിച്ചു. 'എല്ലാ സ്ഥാനാര്‍ത്ഥികളും എന്‍റെ മുഖങ്ങള്‍. തേര് ആകാതെ സാരഥി ആകുന്നതില്‍ അഭിമാനിക്കുന്നു'- കമല്‍ പറഞ്ഞു.
എല്ലാവര്‍ക്കും തൊഴില്‍, തുല്യ ജോലിക്ക് തുല്യ വേതനം, വനിതാ സംവരണം, കര്‍ഷകര്‍ക്കായുളള പദ്ധതികള്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങളുമായാണ് മക്കള്‍ നീതി മയ്യം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുക. അന്‍പത് ലക്ഷം ജോലികളും വനിതകള്‍ക്ക് അന്‍പത് ശതമാനം സംവരണവും കൊണ്ടുവരുമെന്നതാണ് പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം. ഹൈവേകളില്‍ ടോള്‍ നിര്‍ത്തലാക്കും, പൊതുവിതരണ സംവിധാനത്തിലൂടെ റേഷന്‍ വിതരണം കാര്യക്ഷമമാക്കും, സൗജന്യ വൈഫൈ എന്നിങ്ങനെ മറ്റ് പാര്‍ട്ടികളില്‍ നിന്നും ഒരു പടി കൂടി കടന്നാണ് എംഎന്‍എമ്മിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.
മക്കൾ നീതി മയ്യത്തിന്‍റെ ആദ്യ സ്ഥാനാർത്ഥിപ്പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു. നടൻ നാസറിന്‍റെ ഭാര്യയും സാമൂഹ്യപ്രവർത്തകയുമായ കമീല നാസർ ഉൾപ്പടെ 21 പേരടങ്ങിയതാണ് ആദ്യ പട്ടിക.
