ലണ്ടൻ: ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി നേടിയ ചരിത്രവിജയം ആഘോഷിക്കുകയാണ് ലോകത്തിന്റെ വിവിധഭാ​ഗങ്ങളിലുള്ള പ്രവാസികൾ. ബിസിനസ് സമ്രാട്ടായ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ‌ പങ്കുവച്ച ലണ്ടനിൽ നിന്നുള്ള വീഡിയോ അതിന് ഉദാഹരണമാണ്. ​ഗുജറാത്തിലെ പ്രാദേശിക നൃത്തമായ ​'ഗർഭ' ആടിയാണ് ലണ്ടൻ ന​ഗരവീഥിയിൽ പ്രവാസികൾ മോദിയുടെ വിജയം ആഘോഷിച്ചത്.  

​ന​ഗരത്തിന്റെ ഹൃദയഭാ​ഗത്ത് വച്ച് ​ഗുജറാത്തിലെ ഹിറ്റ് പാട്ടിനൊപ്പം നിരവധി പേരാണ് ചുവടുവയ്ക്കുന്നത്.  'തടസ്സങ്ങളില്ലാത്ത സാംസ്കാരിക 'കോളനിവൽക്കരണം', എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്.

ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് നരേന്ദ്ര മോദി ജയം ഉറപ്പാക്കിയത്. 542 ലോക്സഭ സീറ്റിൽ 300 സീറ്റിലും വിജയമുറപ്പിച്ച് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപി സഖ്യകക്ഷികളും കൂടി ആകെ നേടിയത് 352 സീറ്റാണ്.