കടുത്ത വേനലില്‍ തളര്‍ന്ന ആളുകള്‍ ഓരോരുത്തരായി പിരിഞ്ഞുപോകുന്നത് കണ്ട പാര്‍ട്ടി അണികള്‍ നിമിഷങ്ങള്‍ക്കകം കൈകോര്‍ത്ത് പിടിച്ച് മനുഷ്യ ചങ്ങല രൂപീകരിച്ചു.
ശിവഗംഗ: പൊരിവെയിലത്ത് യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ പറഞ്ഞ സമയത്ത് മുഖ്യമന്ത്രി വന്നില്ലെങ്കിലോ? കറതീര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനാണെങ്കിലും ഇറങ്ങിപ്പോയെന്ന് വരും. പ്രസംഗം കേള്‍ക്കാന്‍ ആളുകളില്ലെങ്കില്‍ പരിപാടി നടത്തുന്നതെങ്ങനെ...പിന്നെ ഒന്നും നോക്കിയില്ല ഓടിയിറങ്ങിയ ആളുകളെ മനുഷ്യ ചങ്ങല തീര്‍ത്തങ്ങ് തടഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലെത്തിയ ആളുകള്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മുന്‍പ് ഇറങ്ങിപ്പോകാന്‍ തുടങ്ങിയപ്പോഴാണ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ മനുഷ്യ ചങ്ങല തീര്‍ത്ത് ആളുകളെ തടഞ്ഞത്.
തമിഴ്നാട്ടിലെ ശിവഗംഗ മണ്ഡലത്തിലെ മാനാമധുരയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് സംഭവം. കടുത്ത വേനലില്‍ തളര്‍ന്ന ആളുകള്‍ ഓരോരുത്തരായി പിരിഞ്ഞുപോകുന്നത് കണ്ട പാര്‍ട്ടി അണികള്‍ നിമിഷങ്ങള്‍ക്കകം കൈകോര്‍ത്ത് പിടിച്ച് മനുഷ്യ ചങ്ങല രൂപീകരിച്ചു. ട്വിറ്ററില്‍ അപ്ലോഡ് ചെയ്ത സംഭവത്തിന്‍റെ വീഡിയോ വൈറലാകുകയാണ്.
