എറണാകുളത്ത് വിജയ പ്രതീക്ഷയുണ്ട്. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം
ദില്ലി: പാർട്ടി ഏല്പിച്ച ഉത്തരവാദിത്വത്തില്‍ സന്തോഷമെന്ന് ബിജെപി എറണാകുളം സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. എറണാകുളം തന്റെ രണ്ടാമത്തെ വീടാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യം മല്‍സരിക്കുന്നില്ല എന്നാണ് നേതൃത്വത്തെ അറിയിച്ചത്. നേതൃത്വം മത്സരിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ പത്തനംതിട്ട നന്നാവുമെന്നാണ് പ്രതികരിച്ചതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. എറണാകുളത്ത് വിജയ പ്രതീക്ഷയുണ്ട്. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി.
