Asianet News MalayalamAsianet News Malayalam

'ഇത്തിരി ട്രോളുവോ അണ്ണാ'; അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ട്രോള്‍ ചലഞ്ച്

കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകൾ ഉണ്ടാക്കി അത് കമന്‍റ് ചെയ്യാനാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്

Alphons Kannanthanam starts new troll challenge
Author
Kochi, First Published Apr 13, 2019, 8:58 AM IST

കൊച്ചി: എറണാകുളം ലോക്സഭ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം പുതിയ ചലഞ്ചുമായി രംഗത്ത്. കൊച്ചിക്ക് വേണ്ടി ഒരു ട്രോള്‍ മീ ചലഞ്ച് എന്ന പേരിലാണ് പുതിയ സാധ്യതകള്‍ കണ്ണന്താനം തേടുന്നത്.

കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകൾ ഉണ്ടാക്കി അത് കമന്‍റ് ചെയ്യാനാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെയും കഥാപാത്രമാക്കുന്നതില്‍ വിരോധമില്ലെന്നും എല്ലാം കൊച്ചിക്ക് വേണ്ടിയല്ലേയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, നിരാശ തീർക്കാൻ ഒരു വഴിയുമില്ലാത്തവരാണ് ബിജെപി നേതാക്കൾക്കെതിരെ ട്രോളുമായി വരുന്നതെന്നുള്ള വിമര്‍ശനം  അല്‍ഫോണ്‍സ് കണ്ണന്താനം നടത്തിയിരുന്നു. ചർച്ചകളുടെ നിലവാരം ഉയർത്തണമെന്ന് ആവശ്യപ്പെട്ട കണ്ണന്താനം ട്രോളൊന്നും കാണാറില്ലെന്നും ഇവ തന്നെ ഏശാറില്ലെന്നും വ്യക്തമാക്കി.

ഒരു തൊഴിലും ഇല്ലാത്ത യുവജനമാണ് ട്രോളുകള്‍ സൃഷ്ടിച്ച് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു. എന്തായാലും താന്‍ കാരണം മലയാളികള്‍ ചിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു അന്ന് കണ്ണന്താനത്തിന്‍റെ അഭിപ്രായം. 

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

TROLL ME CHALLENGE
മലയാളികൾ വളരെ നർമ്മബോധം ഉള്ളവരാണ്. 
എന്ത് സീരിയസ് കാര്യവും നമ്മൾ തമാശയാക്കി ആസ്വദിക്കാറുണ്ട്.
നമ്മുടെ യുവാക്കളുടെ പല ട്രോളുകളും കാണുമ്പോൾ അത്ഭുതപ്പെടാറുണ്ട്. 
എന്തുമാത്രം സർഗ്ഗശേഷി ആണ് നമ്മുടെ യുവാക്കൾക്ക് ഉള്ളത്?
ഇതെങ്ങനെ പോസിറ്റീവ് ആയി ഉപയോഗിക്കാം എന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
എന്തായാലും എന്നെ ട്രോളുന്ന വീരന്മാർക്ക് ഒരു കൊച്ചു ചലഞ്ച് - കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകൾ ഉണ്ടാക്കി ഇവിടെ കമന്റ് ചെയ്യൂ. 
നല്ല ട്രോളർമാർക്ക് എന്നോടൊപ്പം ഒരു സെൽഫി എടുക്കാം, ഈ പേജിൽ ഇടാം (തെരഞ്ഞെടുപ്പായതിനാൽ മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ ഇപ്പോൾ സാധ്യമല്ല).
അപ്പൊ ശരി, തുടങ്ങുവല്ലേ?

-എന്നെയും ഒരു കഥാപാത്രമാക്കുന്നതിൽ വിരോധമില്ല.. എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടിയല്ലേ...

Follow Us:
Download App:
  • android
  • ios