Asianet News MalayalamAsianet News Malayalam

ടൈം മാഗസിന്‍റെ കവര്‍ പേജില്‍ കണ്ണന്താനം; വ്യാജചിത്രം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

1994 ഡിസംബര്‍ അഞ്ചിന് പുറത്തിറങ്ങിയ ടൈം മാഗസിന്‍റെ കവര്‍ പേജിലാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ ചിത്രമുള്ളത്.

Alphonse kannanthanam's fake photo in time magazine
Author
Ernakulam, First Published Apr 3, 2019, 3:13 PM IST

എറണാകുളം:  സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെ വിലകുറച്ച് കാണരുത്, പറ്റിക്കാനും ശ്രമിക്കരുത്. എന്തിനും ഏതിനും ഉത്തരം തേടുന്ന സമൂഹ മാധ്യമങ്ങള്‍ ഇത്തവണ പണി കൊടുത്തിരിക്കുന്നത് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിനാണ്. ടൈം മാഗസിന്‍റെ കവര്‍ പേജില്‍ കണ്ണന്താനം നില്‍ക്കുന്ന ചിത്രത്തിന്‍റെ സത്യാവസ്ഥയാണ് പുറത്തുവന്നിരിക്കുന്നത്. കണ്ണന്താനത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. 

1994 ഡിസംബര്‍ അഞ്ചിന് പുറത്തിറങ്ങിയ ടൈം മാഗസിന്‍റെ കവര്‍ പേജിലാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ ചിത്രമുള്ളത്. എന്നാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം വ്യാജമാണെന്ന് നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ തെളിയിച്ചു. യു.എസിലെ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കാവുന്ന 40 വയസില്‍ താഴെയുള്ള 50 നേതാക്കളെക്കുറിച്ച് പറയുന്ന മാഗസിനില്‍ ദീപശിഖയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. 

Alphonse kannanthanam's fake photo in time magazine

അതേസമയം ടൈം മാഗസിന്റെ ഒറിജിനല്‍ മുഖചിത്രം ഇപ്പോഴും വെബ്‌സൈറ്റില്‍ ലഭ്യമാണെന്നിരിക്കെയാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് കണ്ണന്താനത്തിന്റെ വ്യാജ പ്രചരണം. വോട്ട് ഫോര്‍ കണ്ണന്താനം എന്ന ക്യാപ്ഷനോടെ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി കണ്ണന്താനത്തിന്റെ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കുന്ന പുതിയ പോസറ്റിറിലുള്ള ചിത്രം തന്നെയാണ്  1994 ലെ ടൈം മാഗസിന്റെ കവര്‍ പേജിലെ ചിത്രവും എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. 

Alphonse kannanthanam's fake photo in time magazine

 

 

Follow Us:
Download App:
  • android
  • ios