ദില്ലിയിലും ഗുജറാത്തിലും എല്ലാ സീറ്റുകളിലും ബിജെപിക്കാണ് ലീഡ്. യുപിയിൽ മഹാസഖ്യത്തെ അപ്രസക്തമാക്കിയാണ് എന്‍ഡിഎയുടെ മുന്നേറ്റം.
ഗാന്ധിനഗര്‍:ര രാജ്യമൊട്ടുക്ക് ആഞ്ഞടിച്ച മോദി തരംഗത്തില്‍ ഗുജറാത്തിലെ ഗാന്ധി നഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിജെ ചാവ്ടയ്ക്കെതിരെ അമിത് ഷായ്ക്ക് 5,26,550 വോട്ടിന്‍റെ ലീഡ്. മുതിര്‍ന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ആറ് തവണ മത്സരിച്ച് വിജയിച്ച ഗുജറാത്തിലെ ഗാന്ധി നഗർ മണ്ഡലത്തിലാണ് അമിത് ഷായുടെ മിന്നുന്ന പ്രകടനം. നിലവില്‍ രാജ്യത്തെ ഏറ്റവും കൂടിയ ലീഡാണ് അമിത് ഷായ്ക്കുള്ളത്.
ദില്ലിയിലും ഗുജറാത്തിലും എല്ലാ സീറ്റുകളിലും ബിജെപിക്കാണ് ലീഡ്. യുപിയിൽ മഹാസഖ്യത്തെ അപ്രസക്തമാക്കിയാണ് എന്‍ഡിഎയുടെ മുന്നേറ്റം. ബിഹാറും രാജസ്ഥാനും മഹാരാഷ്ട്രയും മധ്യപ്രദേശും തൂത്തുവാരുന്ന കാഴ്ചയാണ് വോട്ടിംഗിന്റെ ഓരോഘട്ടത്തിലും വ്യക്തമായത്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് |
