എല്‍ കെ അദ്വാനി എന്ന ബിജെപിയുടെ അതികായന്‍റെ മണ്ഡലമായ ഗാന്ധിനഗറില്‍ അദ്ദേഹത്തിന് പകരം അമിത് ഷാ ആണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസമായിരുന്നു ഇന്ന്

ഗാന്ധിനഗര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ രാഷ്ട്രീയ ജീവിതത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു ഇന്ന്. എല്‍ കെ അദ്വാനി എന്ന ബിജെപിയുടെ അതികായന്‍റെ മണ്ഡലമായ ഗാന്ധിനഗറില്‍ അദ്ദേഹത്തിന് പകരം അമിത് ഷാ ആണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

അതിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസമായിരുന്നു ഇന്ന്. ആദ്യമായാണ് അമിത് ഷാ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രിക പൂരിപ്പിക്കുന്നതിന് മുമ്പായി അഹമ്മദാബാദില്‍ എത്തിയ അമിത് ഷായ്ക്ക് വന്‍സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയത്. അതിനൊപ്പം അമിത് ഷായുടെ കുടംബവും സ്വീകരണമൊരുക്കാന്‍ എത്തിയിരുന്നു.

പിങ്കും നീലയും ചേര്‍ന്ന ഫ്രോക്കും അതിന് ചേരുന്ന തൊപ്പിയും ധരിച്ചെത്തിയ അമിത് ഷായുടെ കൊച്ചു മകളായിരുന്നു ചടങ്ങിന്‍റെ പ്രധാന ആകര്‍ഷണം. കുഞ്ഞ് അമിത് ഷായുടെ അടുത്തെത്തിയപ്പോള്‍ ധരിച്ചിരുന്ന തൊപ്പി മാറ്റി ബിജെപിയുടെ തൊപ്പി വെയ്പ്പിക്കാന്‍ അമിത് ഷാ നോക്കി.

എന്നാല്‍, കുട്ടി അത് തട്ടിമാറ്റി. അതിന് ശേഷം കുട്ടിയെ അമിത് ഷാ എടുത്ത ശേഷം വീണ്ടും ബിജെപി തൊപ്പി ധരിപ്പിക്കാന്‍ നോക്കി. അപ്പോഴും അത് കുട്ടി തട്ടിമാറ്റി. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടെ പ്രചരിക്കുകയാണ്. 

Scroll to load tweet…