ബിജെപി അധ്യക്ഷന്‍റെ റാലി നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ജാര്‍ഖണ്ഡിലെ ഖൂംടിയില്‍  ബിജെപി ഓഫീസ് നക്സലുകള്‍ ബോംബിട്ടു തകര്‍ത്തു. 

ഖൂംടി: ബിജെപി അധ്യക്ഷന്‍റെ റാലി നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ജാര്‍ഖണ്ഡിലെ ഖൂംടിയില്‍ ബിജെപി ഓഫീസ് നക്സലുകള്‍ ബോംബിട്ടു തകര്‍ത്തു. സറൈകേല ജില്ലയിലെ ഖരസ്വാനിലെ ഖൂംടിയിലാണ് സംഭവം. പുലര്‍ച്ചെ 12 മണിയോടെ പൊപ്പ് ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ അര്‍ജുന്‍ മുണ്ഡയാണ് ഖൂംടിയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. ഖൂംടിയിലടക്കം സംസ്ഥാനത്ത് നിരവധി തെരഞ്ഞെടുപ്പ് റാലികളാണ് വെള്ളിയാഴ്ച പദ്ധതിയിട്ടിരിക്കുന്നത്. കോഡെര്‍മ, റാഞ്ചി എന്നിവിടങ്ങളിലാണ് മറ്റ് പ്രധാന റാലികള്‍ നടക്കുന്നത്.

ജാര്‍ഖണ്ഡിലെ 14 ലോക്സഭാ മണ്ഡലങ്ങളില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. അഞ്ചാം ഘട്ടമായി മെയ് ആറിനാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

മഹാരാഷ്ട്രയില്‍ 16 സുരക്ഷാ ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബിജെപി ഓഫീസിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. നരേത്ത ചത്തീസ്ഗഡില്‍ നക്സലാക്രമണത്തില്‍ ബിജെപി എംഎല്‍എ കൊല്ലപ്പെട്ടിരുന്നു.