രാഹുല്‍ ഗാന്ധിയുടെ കാരിക്കേച്ചറും 'വയനാട് ഹാവി ഇറ്റ് വിത്ത് ബട്ടര്‍'(ബട്ടര്‍ ചേര്‍ത്ത് ഇത് കഴിക്കുമോ)എന്നെഴുതിയ ചിത്രവുമാണ് അമുലിന്‍റെ പുതിയ പരസ്യത്തിന്‍റെ ആകര്‍ഷണം. 

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമുല്‍ ബേബി പരാമര്‍ശം ഉന്നയിച്ച വിഎസ് അച്യുതാനന്ദന് പിന്നാലെ രാഹുലിനെ ട്രോളി അമുലിന്‍റെ പരസ്യം. രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നെന്ന അടിക്കുറിപ്പിനൊപ്പം രാഹുല്‍ ഗാന്ധിയുടെ കാരിക്കേച്ചറും 'വയനാട് ഹാവി ഇറ്റ് വിത്ത് ബട്ടര്‍'(ബട്ടര്‍ ചേര്‍ത്ത് ഇത് കഴിക്കുമോ)എന്നെഴുതിയ ചിത്രവുമാണ് അമുലിന്‍റെ പുതിയ പരസ്യത്തിന്‍റെ ആകര്‍ഷണം. 

ചൊവ്വാഴ്ച വൈകിട്ടോടെ അമുലിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. 'അമുൽ - അമേഠി കാ പറാത്ത' (അമേഠിയുടെ പറാത്ത) എന്നും ചിത്രത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. ചിത്രം പങ്കുവച്ച് നിമിഷനേരങ്ങള്‍ക്കകം പരസ്യം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. 

അമുൽ ബേബി പ്രയോഗം ഇന്നും പ്രസക്തമാണെന്നും ആരുടെയൊക്കെയോ ഉപദേശങ്ങളില്‍ കുരുങ്ങി, വസ്തുനിഷ്ഠമായി സാഹചര്യങ്ങളെ വിലയിരുത്താനാവാത്ത കുട്ടിയെപ്പോലെ പെരുമാറുകയാണ് രാഹുല്‍ ഗാന്ധിയെന്നുമായിരുന്നു വിഎസിന്‍റെ ആരോപണം.