Asianet News MalayalamAsianet News Malayalam

ജാതീയമായി ആക്ഷേപിച്ചു; ദീപാ നിശാന്തിനെതിരെ അനിൽ അക്കരയുടെ പരാതി

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തിപരമായും ജാതീയമായും അപമാനിച്ചെന്നാണ് അനിൽ അക്കരയുടെ പരാതി.

Anil Akkara MLA filed complaint against Deepa Nisanth  alleging that she insulted Alathur UDF candidate Ramya Haridas
Author
Palakkad, First Published Mar 27, 2019, 9:21 AM IST

പാലക്കാട്: ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ അവഹേളിച്ചു എന്നാരോപിച്ച് കേരളവർമ്മ കോളേജ് അധ്യാപിക ദീപ നിശാന്തിനെതിരെ അനിൽ അക്കര എംഎൽഎ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥാനാർത്ഥിയെ വ്യക്തിപരമായും ജാതീയമായും അപമാനിച്ചെന്നാണ് അനിൽ അക്കരയുടെ പരാതി.

'സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത്, ഐഡിയ സ്റ്റാർ സിങ്ങർ തെരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തെരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്' എന്നിങ്ങനെ സ്ഥാനാർത്ഥി ഏത് വിഭാഗത്തിൽപെട്ട ആളാണെന്ന് കൂടുതൽ വ്യക്തമാകുന്ന തരത്തിൽ ഉപയോഗിക്കാൻ പാടില്ലാത്ത പദങ്ങൾ ഉപയോഗിച്ച് ദീപ നിശാന്ത് രമ്യ ഹരിദാസിനെ അവഹേളിച്ചു എന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് നൽകിയ പരാതിയിൽ അനിൽ അക്കര ആരോപിക്കുന്നത്.

ദീപ നിശാന്തിന്‍റെ പരാമർശങ്ങൾ എതിർ സ്ഥാനാർത്ഥികൾക്ക് കൂടുതൽ വോട്ട് നേടിക്കൊടുക്കുന്നതിന് സഹായിക്കുമെന്നും രമ്യ ഹരിദാസിനെ വ്യക്തിപരമായും ജാതീയമായും അപമാനിച്ച ദീപ നിശാന്തിനെതിരെ നടപടി എടുക്കണമെന്നും പരാതിയിൽ അനിൽ അക്കര ആവശ്യപ്പെടുന്നു.

Follow Us:
Download App:
  • android
  • ios