Asianet News MalayalamAsianet News Malayalam

വിജയം ഉറപ്പിച്ച് ബിജെപി നേതാക്കൾ; മഹാരാഷ്ട്രയിൽ തയ്യാറാക്കുന്നത് 2,000 കിലോ ലഡു

മെയ് 23-ന് നടക്കാനിരിക്കുന്ന ഫലപ്രഖ്യാപനത്തിൽ വിതരണം ചെയ്യുന്നതിനായി 2,000 കിലോ ലഡു ആണ് മഹാരാഷ്ട്രയിലെ ബിജെപി നേതാവ് തയ്യാറാക്കിയിരിക്കുന്നത്.  

bakery workers  Wearing Modi Masks for Prepare Laddoos  ahead of election result
Author
Mumbai, First Published May 21, 2019, 4:36 PM IST

മുംബൈ: ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ആവേശത്തിലാണ് പാർട്ടി നേതാക്കളും പ്രവർത്തകരുമെല്ലാം. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയവും പ്രതീക്ഷിച്ച് വന്‍ ആഘോഷപരിപാടികൾക്കാണ് നേതാക്കൾ പദ്ധതിയിടുന്നത്. ഫലപ്രഖ്യാപനം പുറത്തുവരുമ്പോള്‍ വിതരണം ചെയ്യുന്നതിനായി 2,000 കിലോ ലഡുവാണ് മഹാരാഷ്ട്രയിലെ ബിജെപി നേതാവ് തയ്യാറാക്കിയിരിക്കുന്നത്.

നോർത്ത് മുംബൈയിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച ​ഗോപാൽ ഷെട്ടിയാണ് 2,000 കിലോ ലഡുവിന് ഓർഡർ ചെയ്തിരിക്കുന്നത്. ലഡു ഉണ്ടാക്കാനായി മുംബൈയിലെ ബോറിവാലിയിലെ വിവേധം സ്വീറ്റ്സ് യൂണിറ്റിനാണ് ഷെട്ടി ഓർഡർ കൊടുത്തിരിക്കുന്നത്. പ്ര​ധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം മൂടി ധരിച്ച് ലഡു ഉണ്ടാക്കുന്ന ബേക്കറിയിലെ ജീവനക്കാരുടെ ചിത്രങ്ങൾ ഇതിനോടകം വൈറലാണ്. 

കടയിലെ ജീവനക്കാരെല്ലാവരും മോദിയെ പിന്തുണയ്ക്കുന്നവരാണ്. അതിനാൽ വളരെ ഉത്സാഹിച്ചാണ് അവർ ലഡു ഉണ്ടാക്കുന്നതെന്നും ബേക്കറി ഉടമ ഭാരത് ഭായ് പറഞ്ഞു. കോൺ​ഗ്രസ് സ്ഥാനാർത്ഥി ഊര്‍മിള മതോണ്ഡ്‌കറാണ് ​ഗോപാൽ ഷെട്ടിയുടെ പ്രധാന എതിരാളി.   
 
   

Follow Us:
Download App:
  • android
  • ios