കർഷകരെ തകർത്ത ആസിയാൻ കരാറിനെതിരെ രാഹുൽ ഗാന്ധി വയനാട്ടിലെത്തുമ്പോൾ സംസാരിക്കുമോ എന്ന് ബിനോയ് വിശ്വം

മലപ്പുറം: നെഹ്റു ജീവിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന്‍റെ കരണത്ത് അടിച്ചേനെയെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. വയനാട്ടിൽ കോൺഗ്രസ് - ലീഗ് - ബിജെപി സഖ്യമെന്നും ബിനോയ് വിശ്വം ആരോപിച്ചു. വയനാട് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി പി പി സുനീറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

കർഷകരെ തകർത്ത ആസിയാൻ കരാറിനെതിരെ രാഹുൽ ഗാന്ധി വയനാട്ടിലെത്തുമ്പോൾ സംസാരിക്കുമോ എന്ന് ചോദിച്ച ബിനോയ് വിശ്വം കരാറിൽ രാഹുൽ പശ്ചാത്തപിക്കുമോ എന്നും ചോദിച്ചു. അധികാരം കിട്ടിയാൽ കരാർ പിൻവലിക്കുമോ എന്നും ബിനോയ് വിശ്വം ചോദ്യം ഉന്നയിച്ചു.